കൊച്ചി: ബാങ്ക് ഓഫ് ബറോഡയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 2,811 കോടി രൂപയുടെ ചെക്ക് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനു ബാങ്ക് ഓഫ് ബറോഡയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് കൈമാറി.
ധനകാര്യ സേവന വകുപ്പ് (ഡിഎഫ്എസ്) സെക്രട്ടറി സഞ്ജയ് ലോഹിയ, ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ലളിത് ത്യാഗി, സഞ്ജയ് മുദലിയാര്‍, ലാല്‍ സിംഗ്, ബീന വഹീദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലാഭവിഹിതം കൈമാറിയത്.
ഡിവിഡന്റ് പേഔട്ട് ബാങ്ക് ഓഫ് ബറോഡയുടെ ശക്തമായ സാമ്പത്തിക പ്രകടനത്തെയും എല്ലാ പങ്കാളികള്‍ക്കും ദീര്‍ഘകാല മൂല്യം നല്‍കുന്നതിനുള്ള പ്രതിബദ്ധതയേയും സൂചിപ്പിക്കുന്നതാണെന്ന് എംഡിയും സിഇഒയും ആയ ഡോ. ദേബദത്ത ചന്ദ് പറഞ്ഞു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് ഒരു ഇക്വിറ്റി ഷെയറിന് 8.50 ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. 2026 മാര്‍ച്ച് 31ന് ബാങ്കിന്റെ ഗ്ലോബല്‍ ബിസിനസ് 30 ലക്ഷം കോടിയും വാര്‍ഷിക ലാഭം 20,000 കോടിയുമായിരുന്നു. കൂടാതെ 20,021 കോടി രൂപയുടെ സ്റ്റാന്ഡ്എലോണ് അറ്റാദായം നേടുകയും ചെയ്തു.
Tags : Bank of Baroda transfers profit