വരാപ്പുഴ: വരാപ്പുഴയിലെ ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോട്ടുവള്ളി തൃക്കപുരം സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയ്ക്ക് സമീപം മണ്ണുവിള പുത്തന്‍വീട്ടില്‍ ജോമോന്(42)ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴ ദേവസ്വംപാടം സ്വദേശി മദ്ദളക്കാരന് വീട്ടില്‍ ശ്രീജിത്തി (40)നെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 31നു രാത്രി പത്തോടെ വരാപ്പുഴ ഗോപിക റീജന്‍സി ബാറിലാണ് സംഭവം നടന്നത്. മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
വയറിനു മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് മാരകമായി പരിക്കേറ്റ ജോമോന് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.