x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​റി​ലെ സം​ഘ​ര്‍​ഷം; പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു


Published: November 14, 2025 03:43 AM IST | Updated: November 14, 2025 03:43 AM IST

ശ്രീജിത്ത്, ജോമോൻ


വ​രാ​പ്പു​ഴ: വ​രാ​പ്പു​ഴ​യി​ലെ ബാ​റി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. കോ​ട്ടു​വ​ള്ളി തൃ​ക്ക​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ക​പ്പേ​ള​യ്ക്ക് സ​മീ​പം മ​ണ്ണു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജോ​മോ​ന്‍(42)​ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ടം സ്വ​ദേ​ശി മ​ദ്ദ​ള​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ശ്രീ​ജി​ത്തി (40)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 31നു ​രാ​ത്രി പ​ത്തോ​ടെ വ​രാ​പ്പു​ഴ ഗോ​പി​ക റീ​ജ​ന്‍​സി ബാ​റി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

വ​യ​റി​നു മ​ര്‍​ദ​ന​മേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ജോ​മോ​ന്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

Tags : Bar brawl Man dies treatment varappuzha

Recent News

Corehub Up