Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basket Ball

ഫി​ബ അ​ണ്ട​ർ 18 ഏ​ഷ്യ ക​പ്പ് ബാ​സ്ക​റ്റ്ബോ​ൾ അ​ഹ​മ്മ​ദാ​ബാ​ദി​ൽ

അ​​​ഹ​​മ്മ​​ദാ​​ബാ​​ദ്: 2026 ഫി​​ബ അ​​ണ്ട​​ർ 18 ഏ​​ഷ്യ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് ഇ​​ന്ത്യ വേ​​ദി​​യാ​​കും.

ഓ​​ഗ​​സ്റ്റ് 13 മു​​ത​​ൽ 23 വ​​രെ ഗു​​ജ​​റാ​​ത്തി​​ലെ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലാ​​ണ് മ​​ത്സ​​രം ന​​ട​​ക്കു​​ക. ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ യു​​വ​​ജ​​ന ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് ഇ​​ന്ത്യ വേ​​ദി​​യാ​​കു​​ന്ന​​ത് മൂ​​ന്നാം ത​​വ​​ണ​​യാ​​ണ്.

2030ലെ ​​കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ന് വേ​​ദി​​യാ​​കാ​​ൻ ഒ​​രു​​ങ്ങു​​ന്ന അ​​ഹ​​മ്മ​​ദാ​​ബാ​​ദ് 2036 ഒ​​ളി​​ന്പി​​ക്സി​​നാ​​യു​​ള്ള ഇ​​ന്ത്യ​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക ബി​​ഡ് ന​​ഗ​​രം കൂ​​ടി​​യാ​​ണ്.

നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരാ​​യ ഓ​​സ്ട്രേ​​ലി​​യ, റ​​ണ്ണേ​​ഴ്സ്-​​അ​​പ്പാ​​യ ന്യൂ​​സി​​ല​​ൻ​​ഡ് എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ടെ 16 രാ​​ജ്യ​​ങ്ങ​​ളാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ മാ​​റ്റു​​ര​​യ്ക്കു​​ക. ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന സെ​​ൻ​​ട്ര​​ൽ ഏ​​ഷ്യ​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ജ​​യി​​ച്ച് ക​​സാ​​ക്കി​​സ്ഥാ​​ൻ യോ​​ഗ്യ​​ത നേ​​ടി​​ക്ക​​ഴി​​ഞ്ഞു.

Sports

എ​​ഫ്രേം​​സ്, പ്രോ​​വി​​ഡ​​ന്‍​സ് സെ​​മി​​യി​​ല്‍

ച​​ങ്ങ​​നാ​​ശേ​​രി: 28-ാമ​​ത് ക്രി​​സ്തു​​ജ്യോ​​തി സെ​​ന്‍റ് ചാ​​വ​​റ ട്രോ​​ഫി​​ക്കു​​വേ​​ണ്ടി​​യു​​ള്ള സൗ​​ത്ത് ഇ​​ന്ത്യ ഇ​​ന്‍റ​​ര്‍ സ്‌​​കൂ​​ള്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സും കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സും സെ​​മി​​യി​​ല്‍.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് കി​​ളി​​മ​​ല​​യെ ക്വാ​​ര്‍​ട്ട​​റി​​ല്‍ കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​ന്‍റ് എ​​ഫ്രേം​​സ് സെ​​മി​​യി​​ലെ​​ത്തി​​യ​​ത്.

സ്‌​​കോ​​ര്‍: 44-22.
പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്രോ​​വി​​ഡ​​ന്‍​സ് 45-31ന് ​​സെ​​ന്‍റ് തെ​​രേ​​സാ​​സ് എ​​ച്ച്എ​​സ്എ​​സ് എ​​റ​​ണാ​​കു​​ള​​ത്തെ​​യാ​​ണ് തോ​​ല്‍​പ്പി​​ച്ച​​ത്. മ​​റ്റൊ​​രു ക്വാ​​ര്‍​ട്ട​​റി​​ല്‍ കി​​ളി​​മ​​ല സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് 39-17ന് ​​ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​​ജ്യോ​​തി​​യെ കീ​​ഴ​​ട​​ക്കി സെ​​മി​​യി​​ലെ​​ത്തി.

Sports

ബാ​സ്‌​ക​റ്റ്: കോ​ട്ട​യം, കോ​ഴി​ക്കോ​ട് ചാ​മ്പ്യ​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ അ​ണ്ട​ര്‍ 19 ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ട്ട​യ​വും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ടും ചാ​മ്പ്യ​ന്മാ​രാ​യി.

ഇ​രു വി​ഭാ​ഗ​ത്തി​ലും തൃ​ശൂ​ര്‍ ആ​യി​രു​ന്നു ഫൈ​ന​ലി​ല്‍. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 76-62നാ​യി​രു​ന്നു കോ​ട്ട​യം തൃ​ശൂ​രി​നെ കീ​ഴ​ട​ക്കി​യ​ത്. പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് 58-33നും ​തൃ​ശൂ​രി​നെ ഫൈ​ന​ലി​ല്‍ തോ​ല്‍​പ്പി​ച്ചു.


എ​റ​ണാ​കു​ള​ത്തെ 26-61നു ​മ​റി​ക​ട​ന്ന് കൊ​ല്ല​വും തി​രു​വ​ന​ന്ത​പു​ര​ത്തെ 63-66നു ​തോ​ല്‍​പ്പി​ച്ച് കോ​ഴി​ക്കോ​ടും വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

Latest News

Corehub Up