x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ മാ​ക്കി​ൽ മെ​മ്മോ​റി​യ​ൽ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

റോബിൻ ചമ്പനിയിൽ
Published: February 27, 2026 03:11 PM IST | Updated: February 27, 2026 03:11 PM IST

ടാ​മ്പ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് മാ​ർ​ച്ച്‌ ഏ​ഴി​ന് ന​ട​ക്കു​ന്ന മാ​ർ മാ​ക്കീ​ൽ മെ​മ്മോ​റി​യ​ൽ ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു.

ഫ്ലോ​റി​ഡാ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും മി​ഡി​ൽ സ്കൂ​ൾ, ഹൈ​സ്കൂ​ൾ, കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ്‌ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ടാ​മ്പ​യി​ലെ​യും ലേ​ക്‌​ലാ​ൻ​ഡ്, മ​യാ​മി, ഹോ​ളി​വു​ഡ് തു​ട​ങ്ങി ഫ്ലോ​റി​ഡ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ടീ​മു​ക​ൾ ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന ദി​വ​സം ശ​നി​യാ​ഴ്ച​യാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഇ​ത്ത​വ​ണ പൂ​ർ​ണ​മാ​യും യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ്‌ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ജ​സ്റ്റി​ൻ ലു​ക്കോ​സ് മ​റ്റ​ത്തി​പ​റ​മ്പി​ൽ മു​ഖ്യ കോ​ർ​ഡി​നേ​റ്റ​ർ ആ​യി​രി​ക്കു​ന്ന ക​മ്മി​റ്റി​യി​ൽ ജെ​ഫ്രി ചെ​റു​താ​ന്നി, ഡ​സ്റ്റി​ൻ മു​ടീ​കു​ന്നേ​ൽ, എ​ബി​ൻ ത​ട​ത്തി​ൽ, സൈ​മ​ൺ പൂ​ഴി​കു​ന്നേ​ൽ, ഡെ​ട്രി​ക്ക് മാ​ണി​പ​റ​മ്പി​ൽ, ഷോ​ൺ മാ​ക്കി​ൽ, അ​ലീ​ന ത​റ​യി​ൽ, ആ​ൽ​ബി തെ​ക്കേ​ക്കു​റ്റ്, ജെ​റി​ൻ പ​ഴേ​മ്പ​ള്ളി​ൽ, ക്രി​സ്റ്റി വാ​ലേ​ച്ചി​റ, സ​നി​റ്റ പൂ​വ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ജി​മ്മി ക​ള​പ്പു​ര​യി​ൽ, ടി​നോ പു​തു​പ്പ​ള്ളി​മ്യാ​ലി​ൽ, മേ​ജോ ആ​കാ​ശാ​ല​യി​ൽ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഫു​ഡ്‌ ക​മ്മി​റ്റി ഇ​ത്ത​വ​ണ​യും വി​പു​ല​മാ​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​രോ​ടൊ​പ്പം വി​മ​ൻ​സ് മി​നി​സ്ട്രി​യും മ​റ്റു സം​ഘ​ട​ന​ക​ളും അ​ണി​ചേ​ർ​ന്ന് വൈ​വി​ധ്യ​മാ​ർ​ന്ന ഫു​ഡ്‌ സ്റ്റാ​ളും ഉ​ണ്ടാ​യി​രി​ക്കും.

കോ​ട്ട​യം ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നും പി​ന്നീ​ട് ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ധ​ന്യ​ൻ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട ബി​ഷ​പ്പ് മാ​ർ മാ​ത്യു മാ​ക്കീ​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി ഈ ​ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ടാ​മ്പ​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ എ​ല്ലാ വ​ർ​ഷ​വും പ​ങ്കെ​ടു​ക്കു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റ് എ​ല്ലാ ടീ​മു​ക​ൾ​ക്കും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ഒ​രു വേ​ദി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ഇ​തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ല്ലാ യു​വ​ജ​ന​ങ്ങ​ൾ​ക്കും ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ജോ​സ് ആ​ദോ​പ്പ​ള്ളി അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യും അ​തോ​ടൊ​പ്പം ഈ ​മാ​മാ​ങ്ക​ത്തി​ലേ​ക്കു ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

Tags : Mar Makil Basket Ball Tournament Tampa USA

Recent News

Corehub Up