Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basketball Championship

Ernakulam

ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നാ​ളെ സ​മാ​പി​ക്കും

വാ​ഴ​ക്കു​ളം: കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള കാ​ർ​മ​ൽ ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ഥ​മ ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നാ​ളെ സ​മാ​പി​ക്കും.

വാ​ഴ​ക്കു​ളം കാ​ർ​മ​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വാ​ഴ​ക്കു​ളം കാ​ർ​മ​ൽ പ​ബ്ലി​ക് സ്കൂ​ൾ, കു​ര്യ​നാ​ട് സെ​ന്‍റ് ആ​ൻ​സ് എ​ച്ച്എ​സ്എ​സ്, ലി​റ്റി​ൽ ഫ്ല​വ​ർ എ​ച്ച്എ​സ്എ​സ് കൊ​ര​ട്ടി, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് എ​ച്ച്എ​സ്എ​സ് പ​ത്ത​നാ​പു​രം, സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് പു​ളി​ങ്കു​ന്ന് എ​ന്നീ സ്കൂ​ൾ ടീ​മു​ക​ളാ​ണ് ജ​യി​ച്ച​ത്. സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ന​ട​ത്തും.

നാ​ളെ ഉ​ച്ച​ക്ക് 12.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബാ​സ്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. കാ​ർ​മ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ൺ​സ​ൺ വെ​ട്ടി​ക്കു​ഴി​യി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബി​ഖി​ൽ അ​ര​ഞ്ഞാ​ണി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up