നാലാമത് കിഡ്സ് ഓൾ കേരള ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2025-ലെ പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായ ആലപ്പുഴ ജില്ലാ ടീം അംഗങ്ങൾ ഭാരവാഹികൾക്കൊപ്പം.
ആലപ്പുഴ: റോട്ടറി കപ്പിനായുള്ള നാലാമത് കിഡ്സ് ഓൾ കേരള ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2025-ൽ എറണാകുളവും ആലപ്പുഴയും ജേതാക്കളായി.
ആൺകുട്ടികളുടെ വിഭാഗം ഫൈനലിൽ എറണാകുളം കോഴിക്കോടിനെ പരാജയപ്പെടുത്തി. (സ്കോർ: 37-36). പെൺകുട്ടികളിൽ ആലപ്പുഴ തിരുവനന്തപുരത്തെ തോൽപിച്ചു. (42-28).
ആൺകുട്ടികളിൽ മൂന്നാം സ്ഥാനം ആലപ്പുഴ നേടി. തൃശൂരിനെ പരാജയപ്പെടുത്തി (57-26). പെൺകുട്ടികളിൽ കോഴിക്കോട് മൂന്നാം സ്ഥാനത്ത്. എറണാകുളത്തെ തോൽപ്പിച്ചു (32-25).
കാർമൽ അക്കാദമി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മാന വിതരണ സമ്മേളനത്തിൽ കെബിഎ പ്രസിഡന്റ് ജേക്കബ് ജോസഫ് ട്രോഫികൾ കൈമാറി.
കെബിഎ ലൈഫ് പ്രസിഡന്റ് പി.ജെ. സണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി. വിഷ്ണു മുഖ്യാതിഥിയും കെബിഎ സെക്രട്ടറി പി.സി. ആന്റണി, റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ജെ. വെങ്കിടാചലം എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു.
കിഡ്സ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ സിഎംഐ സംസ്ഥാന ടീം അംഗങ്ങളെ പ്രഖ്യാപിച്ചു. എഡിബിഎ പ്രസിഡന്റ് റോണി മാത്യു, സെക്രട്ടറി ജോൺ ജോർജ്, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, ജെയ്സൺ പീറ്റർ എന്നിവർ പ്രസംഗിച്ചു. കാർമൽ അക്കാദമി കായികാധ്യാപകരായ സെബിൻ സേവ്യർ, അനിൽ ഭാസി, കോച്ചുമാരായ സുഭാഷ്, ബിനു, നൗഷാദ്, ഷഹബാസ്, വിഷ്ണു, ട്രസ്റ്റിമാരായ സാബു ജോസഫ്, സിറിയക് കുര്യൻ, ജോ ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.
2025 ഡിസംബർ 27 മുതൽ 30 വരെ കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ (കെബിഎ) സംഘടിപ്പിക്കുകയും ആലപ്പി ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ (എഡിബിഎ) ആതിഥേയത്വം വഹിക്കുകയും ചെയ്ത ചാമ്പ്യൻഷിപ് റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റാണ് സ്പോൺസർ ചെയ്തത്.