വാഴക്കുളം: കാർമൽ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള കാർമൽ ട്രോഫിക്കുവേണ്ടിയുള്ള പ്രഥമ ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് നാളെ സമാപിക്കും.
വാഴക്കുളം കാർമൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ, കുര്യനാട് സെന്റ് ആൻസ് എച്ച്എസ്എസ്, ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടി, സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസ് പത്തനാപുരം, സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിങ്കുന്ന് എന്നീ സ്കൂൾ ടീമുകളാണ് ജയിച്ചത്. സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടത്തും.
നാളെ ഉച്ചക്ക് 12.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി പി.സി. ആന്റണി മുഖ്യാതിഥിയായി പങ്കെടുക്കും. കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോൺസൺ വെട്ടിക്കുഴിയിൽ, വൈസ് പ്രിൻസിപ്പൽ ഫാ. ബിഖിൽ അരഞ്ഞാണിയിൽ തുടങ്ങിയവർ പങ്കെടുക്കും.