പത്തനംതിട്ട: ഗവിയിലേക്കു പോയ കെഎസ്ആർടിസി ബസിനു നേരെയുണ്ടായ തേനീച്ച ആക്രമണത്തിൽ 17 പേർക്ക് പരിക്ക്. പത്തനംതിട്ടയിൽ നിന്ന് രാവിലെ 5.30ന് യാത്ര തിരിച്ച ബസ് ഗവി കഴിഞ്ഞ് കോഴിക്കാനം ഭാഗത്ത് എത്തിയപ്പോഴാണ് തേനീച്ച ആക്രമണമുണ്ടായത്.
ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ 17 പേർക്കാണ് കുത്തേറ്റത്. 55 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ ഏഴ് പേരെ വണ്ടിപ്പെരിയാർ ആശുപത്രിയിലും പത്ത് പേരെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.