x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ർ​ജു​ൻ​കു​മാ​ർ അ​പ​ക​ട​നി​ല ക​ട​ന്നു


Published: December 13, 2025 07:11 AM IST | Updated: December 13, 2025 07:11 AM IST

തൃ​ശൂ​ർ: വോ​ട്ടു​ചെ​യ്ത് മ​ട​ങ്ങു​ന്ന വ​ഴി​യി​ൽ കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച അ​ർ​ജു​ന്‍ കു​മാ​റി​നു​നേ​രേ തേ​നീ​ച്ച​ക​ളു​ടെ കൂ​ട്ട ആ​ക്ര​മ​ണം. ശ​രീ​ര​ത്തി​ൽ​നി​ന്നു മു​ന്നൂ​റോ​ളം കൊ​മ്പു​ക​ൾ നീ​ക്കം​ചെ​യ്തു.


ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ദി​ന​ത്തി​ലെ വോ​ട്ടെ​ടു​പ്പു​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ അ​തി​രു​വി​ട്ട ധീ​ര​ത​യാ​ണ് മു​പ്പ​ത്ത​ഞ്ചു​കാ​ര​നാ​യ അ​ർ​ജു​ന്‍​കു​മാ​ർ കാ​ണി​ച്ച​ത്. വോ​ട്ടു​ചെ​യ്ത​ശേ​ഷം സു​ഹൃ​ത്തു​ക്ക​ളാ​യ വി​പി​നും അ​രു​ണി​നു​മൊ​പ്പം മ​ട​ങ്ങു​ന്ന​തി​നി​ടെ വ​ഴി​യി​ൽ ക​ളി​ക്കു​ന്ന കു​ട്ടി​ക​ളെ തേ​നീ​ച്ച​ക​ൾ ആ​ക്ര​മി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​രു നി​മി​ഷം​പോ​ലും വൈ​കാ​തെ അ​ർ​ജു​ന്‍​കു​മാ​ർ കു​ട്ടി​ക​ളു​ടെ അ​ടു​ത്തേ​ക്ക് ഓ​ടി​യെ​ത്തി. വി​പി​നും അ​രു​ണും ഒ​പ്പം​ചേ​ർ​ന്ന​തോ​ടെ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി മാ​റ്റാ​ൻ സാ​ധി​ച്ചു. ഇ​തോ​ടെ തേ​നീ​ച്ച​ക​ൾ കൂ​ട്ട​മാ​യി അ​ർ​ജു​ന്‍​കു​മാ​റി​നെ നേ​രേ തി​രി​യു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റ മൂ​വ​രെ​യും ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചു.


അ​ർ​ജു​ൻ കു​മാ​റി​ന്‍റെ ശ​രീ​ര​ത്തി​ൽ​നി​ന്നു മു​ന്നൂ​റോ​ളം തേ​നീ​ച്ച​ക്കൊ​മ്പു​ക​ളാ​ണ് ജൂ​ബി​ലി​യി​ലെ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യ ഡോ. ​സി​ജു വി. ​ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ. ​ആ​ൻ സൂ​സ​ൻ, ഡോ. ​ഫെ​ബ സൂ​സ​ൻ, ഡോ. ​വി​സ്മ​യ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത​ത്.


തേ​നീ​ച്ച​ക​ൾ കു​ത്തി പ​ത്തു​മു​ത​ൽ പ​തി​ന​ഞ്ചു​മി​നി​റ്റു​വ​രെ ശ​രീ​ര​ത്തി​ൽ വി​ഷം ക​യ​റു​മെ​ന്നും എ​ടു​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ അ​തു കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും ഡോ. ​സി​ജു പ​റ​ഞ്ഞു. അ​ർ​ജു​ൻ​കു​മാ​ർ പെ​ട്ടെ​ന്നു​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തു ജീ​വ​ൻ തി​രി​ച്ചു​കി​ട്ടാ​ൻ സ​ഹാ​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം​അ​ഭി​പ്രാ​യ​പ്പെ​ട്ടു.


വി​പി​നും അ​രു​ണി​നും കാ​ര്യ​മാ​യ തേ​നീ​ച്ച​ക്കു​ത്തേ​ൽ​ക്കാ​ഞ്ഞ​തി​നാ​ൽ അ​വ​ർ അ​ന്നു​ത​ന്നെ ഡി​സ്ചാ​ർ​ജാ​യി. അ​ർ​ജു​ൻ​കു​മാ​ർ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​രി​യ​ൻ ഡോ​ക്ട​ർ​മാ​രെ അ​ഭി​ന​ന്ദി​ച്ചു.

Tags : bee attack

Recent News

Corehub Up