x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ഹ്മാ​ൻ കി​ട​ങ്ങ​യ​ത്തി​ന്‍റെ നോ​വ​ൽ ത​മി​ഴ് പ​രി​ഭാ​ഷ ഗ്ര​ന്ഥാ​ല​യ​ത്തി​ന് ന​ൽ​കി


Published: June 19, 2026 05:42 AM IST | Updated: June 19, 2026 05:42 AM IST

എ​ഴു​ത്തു​കാ​ര​ൻ റ​ഹ്മാ​ൻ കി​ട​ങ്ങ​യം ര​ചി​ച്ച നോ​വ​ലി​ന്‍റെ ത​മി​ഴ് പ​രി​ഭാ​ഷ ത​ച്ചി​ങ്ങ​നാ​ടം ച​ന്ദ്ര​ൻ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ന് കൈ​മാ​റു​ന്നു.

ത​ച്ചി​ങ്ങ​നാ​ടം: എ​ഴു​ത്തു​കാ​ര​ൻ റ​ഹ്മാ​ൻ കി​ട​ങ്ങ​യം, അ​ദ്ദേ​ഹ​ത്തി​ന്‍റെ "അ​ന്നി​രു​പ​ത്തൊ​ന്നി​ല്’ എ​ന്ന നോ​വ​ലി​ന്‍റെ ത​മി​ഴ് പ​രി​ഭാ​ഷ​യാ​യ "അ​ൻ​റി​രു​പ​ത്തൊ​ൻ​റി​ൽ’ എ​ന്ന കൃ​തി​യു​ടെ പ​തി​പ്പ് ത​ച്ചി​ങ്ങ​നാ​ടം ച​ന്ദ്ര​ൻ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ന് കൈ​മാ​റി.

മ​ല​യാ​ള​ത്തി​ൽ പൂ​ർ​ണ-​ഉ​റൂ​ബ് അ​വാ​ർ​ഡ് നേ​ടി​യ ഈ ​നോ​വ​ൽ കെ.​അ​യ്യ​പ്പ​ൻ വി​വ​ർ​ത്ത​നം ചെ​യ്ത് ചെ​ന്നൈ ശീ​ർ​മൈ പ​ബ്ലി​ഷേ​ഴ്സാ​ണ് ത​മി​ഴി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഗ്ര​ന്ഥാ​ല​യം സെ​ക്ര​ട്ട​റി സി.​പി.​ന​ജ്മ യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഗ്ര​ന്ഥാ​ല​യം പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ൻ ഗ്ര​ന്ഥ​കാ​ര​നി​ൽ നി​ന്ന് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

നോ​വ​ൽ അ​നു​ഭ​വം പ​ങ്കു​വ​ച്ച് എ​സ്.​വി.​മോ​ഹ​ന​ൻ, പി.​ജി.​നാ​ഥ്, പി.​എ​സ്.​വി​ജ​യ​കു​മാ​ർ, മോ​ഹ​ൻ ക​ർ​ത്ത, സി.​പി. രാം​മോ​ഹ​ൻ, ഹ​രി​ദാ​സ് അ​രി​ന്പൂ​ത്ത്, ടി. ​മു​ര​ളീ​ധ​ര​ൻ, പി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​യൂ​സ​ഫ്, പി. ​ജി​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up