കഴക്കൂട്ടം : വിഎസ്എസ്എസി ജീവനക്കാരിയുടെ ഫ്ലാറ്റിൽ നിന്നും പതിനെട്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. കുളത്തൂർ കുഴിവിള കരിമണൽ കോൺ ഡോർ കാസിയ ഫ്ലാറ്റ് നമ്പർ 5 എ യിൽ താമസിക്കുന്ന ഷെറിന്റെ ഫ്ലാറ്റിലാണ് മോഷണം നടന്നത്.
അലമാരയുടെ ഷെൽഫിൽ സൂക്ഷിച്ചു വച്ചിരുന്ന ഉദ്ദേശം 18 ലക്ഷം രൂപ വില വരുന്ന 2.5 പവനോളം തൂക്കം വരുന്ന സ്വർണത്തിലെയും വൈറ്റ് ഗോൾഡിലെയും വളകൾ, പാദസരങ്ങൾ, മാലകൾ ഡയമണ്ട് ലോക്കറ്റുകൾ തുടങ്ങിയവയാണ് മോഷണം പോയതെന്ന് തുമ്പ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.