x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ളാ​ക്കാ​ട്ടൂ​രി​ന് അ​ക്ഷ​ര വെ​ളി​ച്ച​മാ​യി സ്വ​ദേ​ശ് ലൈ​ബ്ര​റി


Published: June 19, 2026 07:17 AM IST | Updated: June 19, 2026 07:17 AM IST

ളാ​​ക്കാ​​ട്ടൂ​​ര്‍ സ്വ​​ദേ​​ശ് ലൈ​​ബ്ര​​റി​​യി​​ല്‍ ലൈ​​ബ്രേ​​റി​​യ​​നാ​​യ ഹ​​ര​​ിഹ​​ര​​ന്‍ നാ​​യ​​ര്‍ ചാ​​മ​​ക്കാ​​ലാ​​യി​​ല്‍.

ളാ​​ക്കാ​​ട്ടൂ​​ര്‍: ളാ​​ക്കാ​​ട്ടൂ​​ര്‍ സ്വ​​ദേ​​ശ് ലൈ​​ബ്ര​​റി ഒ​​രു നാ​​ടി​​ന് അ​​ക്ഷ​​ര വെ​​ളി​​ച്ച​​മാ​​കാ​​ന്‍ തു​​ട​​ങ്ങി​​യി​​ട്ട് 57 വ​​ര്‍​ഷം. 1969ല്‍ ​​മു​​ള​​ന്താ​​ന​​ത്ത് എം.​​ജി. ഗോ​​വി​​ന്ദ​​ന്‍ നാ​​യ​​ര്‍ സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കി​​യ ഏ​​ഴു സെ​​ന്‍റ് സ്ഥ​​ല​​ത്താ​​ണ് ലൈ​​ബ്ര​​റി. അ​​ക​​ല​​ക്കു​​ന്നം എം​​എ​​ല്‍​എ​​യാ​​യി​​രു​​ന്ന ജെ.​​എ. ചാ​​ക്കോ കെ​​ട്ടി​​ട നി​​ര്‍​മാ​​ണ​​ത്തി​​നാ​​യി 8,000 രൂ​​പ ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ചു.

ആ​​ദ്യ​​കാ​​ല ലൈ​​ബ്ര​​റി പ്ര​​വ​​ര്‍​ത്ത​​ക​​രാ​​യ വെ​​ള്ള​​റ​​ങ്ങാ​​ട്ട് പ​​ത്മ​​നാ​​ഭ​​ന്‍ നാ​​യ​​ര്‍, വ​​യ​​ലി​​ല്‍ മു​​ര​​ളീ​​ധ​​ര​​ന്‍ നാ​​യ​​ര്‍, കൊ​​ണ്ടാ​​ട്ട് പ​​ത്മ​​നാ​​ഭ​​ന്‍ നാ​​യ​​ര്‍, ഐ​​പ്പ് താ​​ന്നി​​വേ​​ലി, കോ​​ശി, സ​​ണ്ണി, മൂ​​ക്ക​​നോ​​ലി​​യി​​ല്‍ സു​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വീ​​ടു​​ക​​ളി​​ല്‍​നി​​ന്നും സം​​ഭാ​​വ​​ന​​യാ​​യി പു​​സ്ത​​ക​​ങ്ങ​​ള്‍ ശേ​​ഖ​​രി​​ച്ചു. 250 എ​​ണ്ണ​​മാ​​യി​​രു​​ന്നു ആ​​ദ്യ ശേ​​ഖ​​ര​​ത്തി​​ല്‍.

ച​​ങ്ങ​​മ്പു​​ഴ ക​​വി​​ത​​ക​​ളും ത​​ക​​ഴി, ഉ​​റൂ​​ബ്, ക​​ഥ​​ക​​ളും, കു​​ഞ്ഞു​​ണ്ണി ക​​വി​​ത​​ക​​ളും, സ്വ​​ദേ​​ശി​​യും വി​​ദേ​​ശി​​യു​​മാ​​യ നോ​​വ​​ലു​​ക​​ളു​​മൊ​​ക്കെയാ​​യി ഇ​​ന്ന​​ത് 8,000 പു​​സ്ത​​ക​​ത്തി​​ല്‍ എ​​ത്തി നി​​ൽ​​ക്കു​​ന്നു. ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ​​യു​​ടെ ഫ​​ണ്ടി​​ല്‍ നി​​ന്ന് 5,00 പു​​സ്ത​​ക​​ങ്ങ​​ളും എ​​ത്തി. ആ​​ദ്യ ലൈ​​ബ്രേ​​റി​​യ​​ന്‍ വെ​​ള്ള​​റ​​ങ്ങാ​​ട്ട് പ​​ത്മ​​നാ​​ഭ​​ന്‍ നാ​​യ​​ര്‍ ആ​​യി​​രു​​ന്നു.

ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റാ​​യ എം.​​ജി. ഗോ​​പാ​​ല​​കൃ​​ഷ്ണ​​ന്‍ നാ​​യ​​രും ലൈ​​ബ്രേ​​റി​​യ​​നാ​​യ ചാ​​മ​​ക്കാ​​ല ഹ​​രി​​ഹ​​ര​​ന്‍ നാ​​യ​​രും, എം. ​​ഡി. ശ​​ശി​​ധ​​ര​​ക്കു​​റു​​പ്പും പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്ക് ചു​​ക്കാ​​ന്‍ പി​​ടി​​ക്കു​​ന്നു. നി​​ല​​വി​​ലു​​ള്ള കെ​​ട്ടി​​ടം സു​​രേ​​ഷ് കു​​റു​​പ്പ് എം​​പി​​യു​​ടെ ഫ​​ണ്ടു​​പ​​യോ​​ഗി​​ച്ച് 2003 - 2004 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ നി​​ര്‍​മി​​ച്ച​​താ​​ണ്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up