കൂരോപ്പട എസ്എൻഡിപി ശാഖ മന്ദിരത്തിന്റെ മുന്പിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.
കൂരോപ്പട: ഒറവയ്ക്കൽ-കൂരാലി റോഡിൽ കൂരോപ്പട കവലയ്ക്കു സമീപം വാഹനങ്ങളുടെ കൂട്ടയിടി. കുമരകത്തേക്ക് പോയ മണിമല കരിക്കാട്ടൂർ സ്വദേശികൾ സഞ്ചരിച്ച കാർ എതിരേ വന്ന കാറും ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടിന് എസ്എൻഡിപി ശാഖ മന്ദിരത്തിനു മുൻപിലായിരുന്നു അപകടം.
ബൈക്ക് ഓടിച്ചിരുന്ന കൂവപ്പൊയ്ക സ്വദേശിക്ക് സാരമായി പരിക്കേറ്റു. ഇയാൾ ഉൾപ്പെടെ മൂന്നു പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Local News Nattuvishesham Kottayam