ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുംകുന്നം പഞ്ചായത്തിൽ നടന്ന വിവിധ വകുപ്പുകളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ഉദ്
നെടുംകുന്നം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുംകുന്നം പഞ്ചായത്തിൽ നടന്ന വിവിധ വകുപ്പുകളുടെ യോഗം പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോൺസൺ ടി. ഇടത്തിനാട്, കറുകച്ചാൽ സബ് ഇൻസ്പെക്ടർമാരായ വി.വി. വിഷ്ണു, ഡി. സന്തോഷ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എം. ഗോപകുമാർ, ടി.എൻ. ഉഷാകുമാരി, ബിജി അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്തംഗങ്ങളായ കെ.ജെ. ജോൺ, രഞ്ജി രവീന്ദ്രൻ , ജോ ജോസഫ്, സുമി ജിൽസൺ, ലത റേയ്ച്ചൽ, മോളമ്മ വിജയൻ, അസി. സെക്രട്ടറി അലോഷ്യസ്, ജെഎച്ച്ഐ ഗോപകുമാർ, എക്സൈസ് ഓഫീസർ രാജേഷ് കുമാർ, സീനിയർ സിവിൽ ഓഫീസർമാരായ രതീഷ് കുമാർ, ജയമോൻ, ബ്രിജിത്ത്, പ്രിതീഷ്, ആന്റണി വിക്ടർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Kottayam