x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലിയായ കാലവർഷം


Published: June 21, 2026 01:45 AM IST | Updated: June 21, 2026 01:45 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ഴ്ച​​​​ക​​​​ളോ​​​​ളം തി​​​​മി​​​​ർ​​​​ത്തു പെ​​​​യ്ത തെ​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ കാ​​​​ല​​​​വ​​​​ർ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ത്ത് ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യ​​​​താ​​​​യി കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്രം. നാ​​​​മ​​​​മാ​​​​ത്ര​​​​മാ​​​​യ ഇ​​​​ട​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു സെ​​​​ന്‍റീ​​​​ മീ​​​​റ്റ​​​​ർ വ​​​​രെ​​​​യു​​​​ള്ള മ​​​​ഴ ല​​​​ഭി​​​​ച്ച​​​​ത്.

ഇ​​​​തോ​​​​ടെ ഇ​​​​ന്ന​​​​ലെ വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ത്ത് ല​​​​ഭി​​​​ക്കേ​​​​ണ്ട മ​​​​ഴ​​​​യി​​​​ൽ 25 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​താ​​​​യും കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി. ജൂ​​​​ണ്‍ ഒ​​​​ന്നു മു​​​​ത​​​​ൽ ഇ​​​​ന്ന​​​​ലെ വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ത്ത് 417.2 മി​​​​ല്ലി​​​മീ​​​​റ്റ​​​​ർ മ​​​​ഴ​​​​യാ​​​​ണ് പെ​​​​യ്യേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​ന്ന​​​​ലെ വ​​​​രെ പെ​​​​യ്ത​​​​ത് 314.9 മി​​​​ല്ലിമീ​​​​റ്റ​​​​ർ മാ​​​​ത്ര​​​​മാ​​​​ണ്.

ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ മ​​​​ഴ പെ​​​​യ്ത​​​​ത് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ജി​​​​ല്ല​​​​യി​​​​ലാ​​​​ണ്. ഇ​​​​ന്ന​​​​ലെ വ​​​​രെ 18 ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​ക​​​​മ​​​​ഴ​​​​യാ​​​​ണ് ജി​​​​ല്ല​​​​യി​​​​ൽ പെ​​​​യ്ത​​​​ത്. മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ല​​​​യി​​​​ൽ ഒ​​​​രു ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​ക മ​​​​ഴ ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ മ​​​​റ്റെ​​​​ല്ലാ​​​​യി​​​​ട​​​​ത്തും മ​​​​ഴ​​​​യു​​​​ടെ അ​​​​ള​​​​വി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യ കു​​​​റ​​​​വു​​​​ണ്ടാ​​​​യി.

വ​​​​യ​​​​നാ​​​​ട്ടി​​​​ൽ കാ​​​​ല​​​​വ​​​​ർ​​​​ഷ മ​​​​ഴ​​​​യി​​​​ൽ 53 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ൽ 48 ശ​​​​ത​​​​മാ​​​​ന​​​​വും കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​യി​​​​ൽ 37 ശ​​​​ത​​​​മാ​​​​ന​​​​വും ക​​​​ണ്ണൂ​​​​രി​​​​ൽ 34 ശ​​​​ത​​​​മാ​​​​ന​​​​വും തൃ​​​​ശൂ​​​​രി​​​​ൽ 29 ശ​​​​ത​​​​മാ​​​​ന​​​​വും പാ​​​​ല​​​​ക്കാ​​​​ട്ട് 24 ശ​​​​ത​​​​മാ​​​​ന​​​​വും കൊ​​​​ല്ല​​​​ത്ത് 23 ശ​​​​ത​​​​മാ​​​​ന​​​​വും എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് 21 ശ​​​​ത​​​​മാ​​​​ന​​​​വും കോ​​​​ട്ട​​​​യ​​​​ത്ത് 17 ശ​​​​ത​​​​മാ​​​​ന​​​​വും കോ​​​​ഴി​​​​ക്കോ​​​​ട്ട് 12 ശ​​​​ത​​​​മാ​​​​ന​​​​വും മ​​​​ഴ​​​​ക്കു​​​​റ​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​ടു​​​​ത്ത 48 മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് ഒ​​​​റ്റ​​​​പ്പെ​​​​ട്ട ക​​​​ന​​​​ത്ത മ​​​​ഴ​​​​യ്ക്ക് സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു. പ​​​​ത്ത​​​​നം​​​​തി​​​​ട്ട, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ർ, മ​​​​ല​​​​പ്പു​​​​റം, കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്നും ആ​​​​ല​​​​പ്പു​​​​ഴ, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ർ, മ​​​​ല​​​​പ്പു​​​​റം, കോ​​​​ഴി​​​​ക്കോ​​​​ട്, വ​​​​യ​​​​നാ​​​​ട്, ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നാ​​​​ളെ​​​​യും യെ​​​​ല്ലോ അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ജൂ​​​​ണ്‍ ഒ​​​​ന്നു മു​​​​ത​​​​ൽ ഇ​​​​ന്ന​​​​ലെ വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ത്ത് പെ​​​​യ്ത മ​​​​ഴ​​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ ജി​​​​ല്ല തി​​​​രി​​​​ച്ച് മി​​​​ല്ലിമീ​​​​റ്റ​​​​റി​​​​ൽ.

Tags : Empty monsoon Meteorological Department

Recent News

Corehub Up