മുംബൈ: ‘ഓപ്പറേഷൻ ടൈഗർ’ വെറുമൊരു ട്രെയ്ലർ മാത്രമാണെന്നും യഥാർഥ സിനിമ റിലീസ് ചെയ്യാനിരിക്കുന്നതേയുള്ളൂവെന്നും ശിവസേന ഷിൻഡെ വിഭാഗം അധ്യക്ഷൻ ഏക്നാഥ് ഷിൻഡെ. മുംബൈയിലെ ഗോരേഗാവിൽ ശിവസേന സ്ഥാപക ദിനാഘോഷ റാലിയിൽ പ്രസംഗിക്കവെയാണ് ശിവസേന ഉദ്ധവ് വിഭാഗം എംപിമാരെ ബിജെപിയുടെ ഒത്താശയോടെ തന്റെ പാർട്ടിയിലേക്ക് വശീകരിക്കുന്ന നടപടിയെ അദ്ദേഹം ന്യായീകരിച്ചത്.
ഓപ്പറേഷൻ ടൈഗറിനുശേഷം പല നായ്ക്കളും കുരയ്ക്കാൻ തുടങ്ങിയെന്നും കൂട്ടമായി സഞ്ചരിക്കുന്ന ആടുകളെപ്പോലെയല്ല, ഒരു കടുവ ജനിക്കുന്നതുതന്നെ വേട്ടയാടാനാണെന്നും അത് ഒറ്റയ്ക്കാണു സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഎന്റെ സത്യസന്ധതയും കഠിനാധ്വാനവും കാരണമാണ് എംഎൽഎമാരും മന്ത്രിമാരും നേതാക്കളും എന്റെ സൈനികരായി എന്നോടു വിശ്വസ്തത പുലർത്തുന്നത്. ഞാൻ എപ്പോഴും അവർക്കൊപ്പമുണ്ട്, അവർക്ക് എപ്പോൾ വേണമെങ്കിലും എന്നെ സമീപിക്കാവുന്നതുമാണ്. ഞാൻ വീട്ടിൽ ചുമ്മാതിരിക്കാറില്ല, മറിച്ച് പുറത്തിറങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ് ചെയ്യുന്നത്-ഏക്നാഥ് ഷിൻഡെ കൂട്ടിച്ചേർത്തു.
മുംബൈ: ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലെങ്കില്‍ അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയാറാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. തനിക്കു നേതൃത്വത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ഏതു സാധാരണ പ്രവര്‍ത്തകനും ചുമതല കൈമാറാന്‍ തയാറാണ്. അധ്യക്ഷസ്ഥാനത്ത് കടിച്ചുതൂങ്ങില്ല. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിനുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും ശിവസേന സ്ഥാപകദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ഉദ്ധവ് വ്യക്തമാക്കി.
കൂറുമാറ്റക്കാരെ പരോക്ഷമായി സൂചിപ്പിച്ച് ശിവസേനയാണ് പലരെയും ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന് താക്കറെ ഓര്‍മിപ്പിച്ചു. താന്‍ ഇല്ലായിരുന്നില്ലെങ്കില്‍ അവര്‍ എങ്ങനെ തെരഞ്ഞെടുപ്പില്‍ ജയിക്കുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസുമായുള്ള ശിവസേനയുടെ സഖ്യത്തെ ന്യായീകരിച്ച താക്കറെ, കോണ്‍ഗ്രസിലേക്ക് പാര്‍ട്ടി ലയിക്കുമെന്ന അഭ്യൂഹം തള്ളി. ഈ ലയന വാര്‍ത്തയാണ് അടുത്തിടെയുണ്ടായ കൂറുമാറ്റങ്ങള്‍ക്കു കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.
“30 വര്‍ഷം ഞങ്ങള്‍ ബിജെപിക്കൊപ്പമുണ്ടായിരുന്നിട്ടും ബിജെപിയില്‍ ലയിച്ചിട്ടില്ലെങ്കില്‍, ഞങ്ങള്‍ എങ്ങനെ കോണ്‍ഗ്രസില്‍ ലയിക്കും’’അദ്ദേഹം ചോദിച്ചു. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ ‘മാതോശ്രീ’യെ (താക്കറെയുടെ വസതി) ഒരിക്കലും അപമാനിച്ചിട്ടില്ലെന്നും നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാർട്ടിയിലെ ആറു വിമത എംപിമാർ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങൾ സന്ദർശിക്കാൻ ഉദ്ധവ് താക്കറെ തീരുമാനിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ശിവസേന ഉദ്ധവ് വിഭാഗത്തിലെ ആറ് എംപിമാർ ഇന്ന് ഷിൻഡെ വിഭാഗത്തിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. രണ്ടു ദിവസം മുന്‍പ് എത്തിയ വിമത എംപിമാർ ഡൽഹിയിലെ രഹസ്യകേന്ദ്രത്തിൽ തങ്ങുകയാണ്. അതേസമയം, കൂറുമാറ്റം സംബന്ധിച്ച് സ്പീക്കർ അനുകൂല നിലപാട് സ്വീകരിച്ചാലും വിഷയം സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പാണ്.
പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പാർട്ടി വിപ്പ് നൽകിയിട്ടും അതു ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും ഉദ്ധവ് വിഭാഗം സുപ്രീംകോടതിയെ സമീപിക്കുക. എംപിമാരുടെ കൂറുമാറ്റം നിയമവിരുദ്ധമാണെന്നും ഉദ്ധവ് പക്ഷം വാദിക്കും.
കൂറുമാറ്റക്കേസുകളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ലോക്സഭാ സ്പീക്കർക്കാണെങ്കിലും സ്പീക്കറുടെ തീരുമാനം പക്ഷപാതപരമാണെന്നു തോന്നിയാൽ സുപ്രീംകോടതിക്ക് ഇടപെടാമെന്ന് മുന്‍പ് ഒരു തെരഞ്ഞെടുപ്പുകേസിൽ കോടതി വ്യക്തമാക്കിയിരുന്നു.
കോലാപുർ: ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്.
കോൺഗ്രസിന്റെ മടിയിലിരുന്ന് നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാൻ ഉദ്ധവ് ശ്രമിക്കുകയാണെന്ന് കോലാപുരിൽ ഇന്നലെ നടന്ന റാലിയിൽ പ്രസംഗിക്കവെ അമിത് ഷാ ആരോപിച്ചു.
‘‘കോൺഗ്രസ് നേതാക്കളും കോൺഗ്രസിന്റെ മടിയിൽ ഇരിക്കുന്ന ഉദ്ധവ്ജിയും നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റി നിലനിൽക്കാൻ ആഗ്രഹിക്കുന്നു.
ഈ രാജ്യം ധർമശാല അല്ലെന്ന് ഞാൻ അവരോടു വ്യക്തമായി പറയാനാഗ്രഹിക്കുന്നു. ഈ രാജ്യത്തുള്ളവർക്ക് മാത്രമേ ഇവിടെ ജീവിക്കാൻ കഴിയൂ’’ - അമിത് ഷാ പറഞ്ഞു.
Tags : Operation Tiger trailer BJP Shiv Sena Shinde Eknath Shinde