കോട്ടയം-എറണാകുളം റോഡില്‍ മുട്ടുചിറ പട്ടാളമുക്കിനു സമീപം അപകടത്തില്‍പ്പെട്ട കാറും കെഎസ്ആര്‍ടിസി ബസും.
കടുത്തുരുത്തി: കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കാറും കൂട്ടിയിടിച്ചു അപകടം. കാര്‍ ഡ്രൈവര്‍ക്ക് പരിക്ക്. കാര്‍ ഓടിച്ചിരുന്ന കുമാരനല്ലൂര്‍ കുരൂര്മനയില് വാസുദേവ കൃഷ്ണന് (21) ആണ് പരിക്കേറ്റത്. യുവാവിനെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം-എറണാകുളം റോഡില്‍ മുട്ടുചിറ പട്ടാളമുക്കിനു സമീപം ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. കൊച്ചിയിലേക്ക് പോവുകയായിരുന്ന വാസുദേവ കൃഷ്ണന് ഓടിച്ചിരുന്ന കാര്‍ ലോറിയെ മറികടന്ന് വരുന്നതിനിടെ എതിര്‍ദിശയില്‍വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ബസിന്റെ വശത്തുകൂടി ഉരഞ്ഞ് മുന്നോട്ട് മാറിയാണ് നിന്നത്. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് പോകുകയായിരുന്നു ബസ്.
കാറിന്റെ ഒരുവശം പൂര്‍ണമായും ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു. കടുത്തുരുത്തി അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫീസര്‍ എം. വേണുവിന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി കാറും വാഹനാവശിഷ്ടങ്ങളും റോഡില്‍നിന്ന് നീക്കി.
കടുത്തുരുത്തി പോലീസും സ്ഥലത്തെത്തി.
Tags : Local News Nattuvishesham Kottayam