x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്: അ​ടി​പ്പാ​ത നി​ര്‍​മി​ക്കാ​ന്‍ ആ​കാ​ശ​പ്പാ​ത​യി​ലും ക​ഞ്ഞി​ക്കു​ഴി​യി​ലും പ​രി​ശോ​ധ​ന ന​ട​ത്തി


Published: June 21, 2026 07:12 AM IST | Updated: June 21, 2026 07:12 AM IST

കോട്ടയം കഞ്ഞിക്കുഴി, ശീമാട്ടി റൗണ്ടാന എന്നിവിടങ്ങളിലെ അടിപ്പാത സാധ്യതാ പഠനത്തിനായെത്തിയ കിഫ്‌കോണ്‍ വിദഗ്ധ സംഘം ആകാശപ്പാതയ്ക്ക് സമീപം പരിശോധന നടത്തുന്നു.

കോട്ട​​യം: ന​​ഗ​​ര​​ത്തി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നു ശാ​​ശ്വ​​ത പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കാ​​ന്‍ പ​​ഠ​​നം ന​​ട​​ത്തി കി​​ഫ്കോ​​ണ്‍ സം​​ഘം. സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ‍ നി​​ര്‍​ദേ​​ശാ​​നു​​സ​​ര​​ണം സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ചേം​​ബ​​ര്‍ ഓ​​ഫ് കൊ​​മേ​​ഴ്സ് ആ​​ന്‍​ഡ് ഇ​​ന്‍​ഡ​​സ്ട്രീ​​സ് മു​​ന്‍​കൈ​​യെ​​ടു​​ത്താ​​ണ് കി​​ഫ്ബി​​യു​​ടെ അ​​നു​​ബ​​ന്ധ സ്ഥാ​​പ​​ന​​മാ​​യ കി​​ഫ്കോ​​ണി​​നെ പ​​ഠ​​ന​​ത്തി​​നാ​​യി കോ​​ട്ട​​യ​​ത്തേ​​ക്ക് എ​​ത്തി​​ച്ച​​ത്.

കോ​​ട്ട​​യ​​ത്തെ ആ​​കാ​​ശ​​പ്പാ​​ത​​യ്ക്കു സ​​മീ​​പ​​ത്തും സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​ന്‍, പു​​ളി​​മൂ​​ട് ജം​​ഗ്ഷ​​ന്‍, ഈ​​ര​​യി​​ല്‍​ക്ക​​ട​​വ്, ക​​ഞ്ഞി​​ക്കു​​ഴി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും സം​​ഘം ഇ​​ന്ന​​ലെ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. തു​​ട​​ര്‍​ന്നു ന​​ഗ​​ര​​ത്തി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ പ​​ഠ​​നം ന​​ട​​ത്തു​​ന്ന​​തി​​നു വേ​​ണ്ടി​​യു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും പ​​ദ്ധ​​തി​​ക​​ളും മു​​ന്നോ​​ട്ടു​​വ​​ച്ചു. ഈ ​​പ​​ദ്ധ​​തി​​ക​​ളെ​​ല്ലാം ഉ​​ട​​ന്‍ യാ​​ഥാ​​ര്‍​ഥ്യ​​ത്തി​​ല്‍ എ​​ത്തി​​ക്കു​​ന്ന​​തി​​ന് ഉ​​ദ്യോ​​ഗ​​സ്ഥ രാ​​ഷ്ട്രീ​​യ ത​​ല​​ങ്ങ​​ളോ​​ട് അ​​ഭ്യ​​ര്‍​ഥി​​ച്ചി​​ട്ടു​​ണ്ട്. മു​​ൻ​​പ് സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നെ സ​​ന്ദ​​ര്‍​ശി​​ച്ച സം​​ഘം ഇ​​ദ്ദേ​​ഹ​​ത്തി​​ല്‍ നി​​ന്നും അ​​ഭി​​പ്രാ​​യ​​ങ്ങ​​ള്‍ തേ​​ടി​​യി​​രു​​ന്നു.

തു​​ട​​ര്‍​ന്ന് ആ​​കാ​​ശ​​പ്പാ​​ത​​യ്ക്കു ചു​​വ​​ട്ടി​​ല്‍ ആ​​ദ്യ ഘ​​ട്ട​​പ​​രി​​ശോ​​ധ​​ന അ​​ട​​ക്കം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ ശേ​​ഷ​​മാ​​ണു ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ എം.​​പി സ​​ന്തോ​​ഷ്‌ കു​​മാ​​റു​​മാ​​യി ച​​ര്‍​ച്ച ന​​ട​​ത്തി​​യ​​ത്. ന​​ഗ​​ര​​ത്തി​​ല്‍ ഗ​​താ​​ഗ​​ത പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​ത്തി​​നാ​​യി ന​​ട​​ത്തേ​​ണ്ട ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും പ​​ഠ​​ന​​ങ്ങ​​ളും സം​​ബ​​ന്ധി​​ച്ചു​​ള്ള നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ എം.​​പി സ​​ന്തോ​​ഷ്‌​​കു​​മാ​​ര്‍ സ​​മ​​ര്‍​പ്പി​​ച്ചു.

സൗ​​ത്ത് ഇ​​ന്ത്യ​​ന്‍ ചേം​​ബ​​ര്‍ ഓ​​ഫ് കൊ​​മേ​​ഴ്സ് പ്ര​​സി​​ഡ​​ന്‍റ് വി​​ല്‍​സ​​ണ്‍ ജേ​​ക്ക​​ബ്, സെ​​ക്ര​​ട്ട​​റി ജോ​​ജോ കു​​ര്യ​​ന്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടി.​​ശ​​ശി​​കു​​മാ​​ര്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ദേ​​വ​​സ്യ മു​​ള​​വ​​ന, കി​​ഫ്ബി​​യി​​ല്‍ നി​​ന്നും എ​​ത്തി​​യ കി​​ഫ്കോ​​ണി​​ന്‍റെ ഡെ​​പ്യൂ​​ട്ടി ചീ​​ഫ് എ​​ന്‍​ജി​​നിയ​​ര്‍ എ​​ല്‍.​​എ​​സ്. മു​​ര​​ളി, കി​​ഫ്കോ​​ണ്‍ ബ്രി​​ഡ്ജ​​സ് വി​​ഭാ​​ഗം എ​​ന്‍​ജി​​നി​​യ​​ര്‍ എ​​സ്. അ​​ഞ്ജു, ഹൈ​​വേ എ​​ന്‍​ജി​​നീ​​യ​​ര്‍ ജോ ​​ജോ​​സ​​ഫ്, ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റ് അ​​നി​​ല്‍​കു​​മാ​​ര്‍ എ​​ന്നി​​വ​​രാ​​ണ് പ​​രി​​ശോ​​ധ​​നാസം​​ഘ​​ത്തി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up