ചെറുപുഷ്പ മിഷന്‍ലീഗ് ചങ്ങനാശേരി മേഖല പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ ഉദ്ഘ
ചങ്ങനാശേരി: ചെറുപുഷ്പ മിഷന്‍ലീഗ് ചങ്ങനാശേരി മേഖലയുടെ 2026-27 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളില്‍ നടത്തി. കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മേഖല പ്രസിഡന്റ് ജൊഹാന്‍ മജോ കരിങ്ങണാമറ്റം അധ്യക്ഷത വഹിച്ചു. മിഷന്‍ലീഗിലും മേഖലാ സമിതിയിലും ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു വരുന്ന സണ്ണി കോയിപ്പള്ളി, ബിജു കുര്യാക്കോസ്, ജോണ്സണ് പെരുമ്പായി എന്നിവരെയും അതിരൂപത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒഫേല് ബിനോയി കുര്യനെയും മെമെന്റോ നല്കി ആദരിച്ചു.
മേഖല ഡയറക്ടര്‍ ഫാ. ജോണ്സണ് മുണ്ടുവേലില്, ടി.എം. സ്റ്റാനി, ജോണ്സണ് കാഞ്ഞിരക്കാട്ട്, ജൂലി വര്‍ഗീസ്, ജോയല്‍ ജോസഫ്, റോണി ജോസഫ്, കെ.പി. മാത്യൂ, സോണിയ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam