വൈക്കം അയ്യർകുളങ്ങരയിൽ കാലപ്പഴക്കത്താൽ ജീർണിച്ച് ചരിഞ്ഞ് തകർച്ചാ ഭീഷണിയിലായിരുന്ന കിണർ പൊളിച്ചുനീക്കുന്നു.
വൈക്കം: വൈക്കം അയ്യർകുളങ്ങരയിൽ കാലപ്പഴക്കത്താൽ ജീർണിച്ച് ചരിഞ്ഞ് തകർച്ചാ ഭീഷണിയിലായിരുന്ന കിണർ പൊളിച്ചുനീക്കി.
വെള്ളൂരിൽനിന്ന് വാട്ടർ അഥോറിറ്റിയുടെ ജല വിതരണം തുടങ്ങുന്നതിന് മുമ്പ് അയ്യർകുളങ്ങര കുടിവെള്ള പദ്ധതിയിൽനിന്നാണ് വെള്ളം ശുദ്ധീകരിച്ച് വൈക്കത്ത് വിതരണം ചെയ്തിരുന്നത്.
പിന്നീട് വെള്ളൂരിൽനിന്ന് കുടിവെള്ള വിതരണം കാര്യക്ഷമമായി നടന്നുവന്നതോടെ അയ്യർകുളങ്ങര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു.
നാശോന്മുഖമായ കിണർ വാട്ടർ അഥോറിറ്റിയാണ് പൊളിച്ചുനീക്കിയത്.
Tags : Local News Nattuvishesham Kottayam