x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​​ട്ബോ​​ൾ മ​​ത്സ​​രം കാ​​ണു​​ന്ന​​തി​​നി​​ട​​യി​​ൽ വൈ​​ദ്യു​​തി മു​​ട​​ങ്ങി : കെഎസ്ഇബി ജീ​​വ​​ന​​ക്കാ​​ര​​നെ ആ​​ക്ര​​മി​​ച്ച​​യാ​​ൾ അ​​റ​​സ്റ്റി​​ൽ


Published: June 21, 2026 07:26 AM IST | Updated: June 21, 2026 07:26 AM IST

ക​​റു​​ക​​ച്ചാ​​ൽ: ഫു​​ട്‌​​ബോ​​ൾ മ​​ത്സ​​രം കാ​​ണു​​ന്ന​​തി​​നി​​ട​​യി​​ൽ വൈ​​ദ്യു​​തി മു​​ട​​ങ്ങി​​യെ​​ന്നാ​​രോ​​പി​​ച്ച് കെ​എ​​സ്ഇ​ബി ഓ​​വ​​ർ​​സി​​യ​​റെ ആ​​ക്ര​​മി​​ച്ച​യാ​​ൾ അ​​റ​​സ്റ്റി​​ൽ. സം​​ഭ​​വ​​ത്തി​​ൽ ദേ​​വ​​ഗി​​രി ക​​ല്ലൂ​​ർ​​താ​​ഴ്ച​​യി​​ൽ റോ​​ൾ​​ഫി വ​​ർ​​ഗീ​​സി(27)​​നെ ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കെ​എ​​സ്ഇ​ബി പ​​ത്ത​​നാ​​ട് സെ​​ക്‌​ഷ​​നി​​ലെ ഓ​​വ​​ർ​​സി​​യ​​ർ എം.​​കെ. ​മ​​നോ​​ജ്കു​​മാ​​റി (55)നാ​​ണ് മ​​ർ​​ദ​​ന​​മേ​​റ്റ​​ത്.

വ്യാ​​ഴാ​​ഴ്ച പു​​ല​​ർ​​ച്ചെ ഒ​​ന്ന​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. മൂ​​ലേ​​പ്പീ​​ടി​​ക ഭാ​​ഗ​​ത്ത് രാ​​ത്രി​​യി​​ൽ മ​​രം വീ​​ണ് വൈ​​ദ്യു​​തി മു​​ട​​ങ്ങി​​യ​​തോ​​ടെ റോ​​ൾ​​ഫി കെ​എ​​സ്ഇ​ബി​ ഓ​​ഫീ​​സി​​ലെ​​ത്തി വി​​വ​​രം തി​​ര​​ക്കി.​

തു​​ട​​ർ​​ന്ന് ജീ​​വ​​ന​​ക്കാ​​രു​​മാ​​യി വാ​​ക്കു​​ത​​ർ​​ക്ക​മു​​ണ്ടാ​​യി. ജീ​​വ​​ന​​ക്കാ​​ർ മ​​രം വീ​​ണ ഭാ​​ഗ​​ത്ത് ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് അ​​റി​​ഞ്ഞ​​തോ​​ടെ ഇ​​യാ​​ൾ സം​​ഭ​​വ സ്ഥ​​ല​​ത്തെ​​ത്തി. ഓ​​വ​​ർ​​സി​​യ​​റെ​​യും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന എം.​​കെ.​ സാ​​ബു എ​​ന്ന തൊ​​ഴി​​ലാ​​ളി​​യെ​​യും അ​​സ​​ഭ്യം പ​​റ​​ഞ്ഞ ശേ​​ഷം ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ മ​​നോ​​ജ്കു​​മാ​​ർ പാ​​മ്പാ​​ടി താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ റോ​​ൾ​​ഫി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up