കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രം സമർപ്പിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതായാണ് വിവരം.
ഇന്ന് തന്നെ ഡിജിറ്റൽ സംവിധാനം വഴി ഓൺലൈനായി കുറ്റപത്രം അപ്ലോഡ് ചെയ്യും. കേസിൽ രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഫോർട്ട് കൊച്ചിയിലെ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് രഞ്ജിത്ത് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതി.
കേസിൽ നേരത്തെ റിമാൻഡിലായ രഞ്ജിത്തിന് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.