x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാ​തി​ നോക്കേണ്ട, പാ​ര​മ്പ​ര്യം നോ​ക്കൂ; കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തി​നാ​യി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ


Published: June 21, 2026 11:18 AM IST | Updated: June 21, 2026 11:23 AM IST

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ത​ന്നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഹൈ​ക്ക​മാ​ൻ​ഡ് നേ​തൃ​ത്വ​ത്തെ നേ​രി​ൽ ക​ണ്ടു. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ നി​ശ്ച​യി​ക്കു​മ്പോ​ൾ ജാ​തി സ​മ​വാ​ക്യ​ങ്ങ​ൾ മാ​ത്രം നോ​ക്കു​ന്ന നി​ല​വി​ലെ പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണം.

അ​ർ​ഹ​ത​യും യോ​ഗ്യ​ത​യും പാ​ർ​ട്ടി​യി​ലെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും മാ​ത്ര​മാ​യി​രി​ക്ക​ണം പ്ര​ധാ​ന മാ​ന​ദ​ണ്ഡ​മാ​ക്കേ​ണ്ട​തെ​ന്നും ഉ​ണ്ണി​ത്താ​ൻ ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 1978 മു​ത​ലു​ള്ള ത​ന്‍റെ നീ​ണ്ട പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യം ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ഉ​ണ്ണി​ത്താ​ന്‍റെ ആ​വ​ശ്യം.

ജാ​തി-​സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത് പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം കോ​ട്ട​യം ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി എ​ന്ന ആ​വ​ശ്യ​വു​മാ​യി ഫ്ലെ​ക്സ് ബോ​ർ​ഡ്‌ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

 

Tags : kpcc president post rajmohan unnithan demand

Recent News

Corehub Up