x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: തെ​ളി​വ് ന​ശി​പ്പി​ച്ച​ത് അ​ന്വേ​ഷ​ണം റി​ബേ​ഷി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ


Published: June 21, 2026 10:38 AM IST | Updated: June 21, 2026 10:38 AM IST

കോ​ഴി​ക്കോ​ട്: വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സി​ലെ പ്ര​തി ജി​തി​ൻ ഭാ​സ്ക​ർ ഫോ​ണി​ലെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച​ത് അ​ന്വേ​ഷ​ണം റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​നി​ൽ എ​ത്തി​യ​തോ​ടെ​യെ​ന്ന് ക​ണ്ടെ​ത്ത​ൽ. മു​ൻ​പ് കേ​സി​ൽ റി​ബേ​ഷി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തോ​ടെ അ​ടു​ത്ത​ത് താ​നാ​യി​രി​ക്കു​മെ​ന്ന് ജി​തി​ൻ ക​രു​തി​യി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് സ്വ​ന്തം മൊ​ബൈ​ൽ ഫോ​ൺ റീ​സെ​റ്റ് ചെ​യ്ത് വി​വ​ര​ങ്ങ​ൾ മു​ഴു​വ​ൻ ന​ശി​പ്പി​ച്ച​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ ജി​തി​ൻ ഭാ​സ്ക​ർ പ​റ​ഞ്ഞു. ജി​ല്ലാ ഫൊ​റ​ൻ​സി​ക് ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫോ​ൺ റീ​സെ​റ്റ് ചെ​യ്ത് തെ​ളി​വ് ന​ശി​പ്പി​ച്ച കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

സി​പി​എം തി​രു​വ​ള്ളൂ​ർ തു​രു​ത്തി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ വ​ട​ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​വു​മാ​യ ജി​തി​ൻ ഭാ​സ്‌​ക​ർ പാ​ർ​ട്ടി​യു​ടെ സ​ജീ​വ സൈ​ബ​ർ പോ​രാ​ളി​യാ​ണ്. പ്ര​തി മു​ൻ​പും സ​മാ​ന​മാ​യ രീ​തി​യി​ൽ വ്യാ​ജ​രേ​ഖ ച​മ​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഒ​രു ക്വാ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ലാ​ണ് ഇ​യാ​ൾ മു​ൻ​പ് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്.

സ്‌​ക്രീ​ൻ​ഷോ​ട്ട് ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് വ​ട​ക​ര സ്‌​ക്വാ​ഡ് എ​ന്ന വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ലാ​ണെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നാ​യ ജി​തി​ൻ ഭാ​സ്‌​ക​റാ​ണ് സ്‌​ക്രീ​ൻ​ഷോ​ട്ട് ഗ്രൂ​പ്പി​ൽ ആ​ദ്യം പ​ങ്കു​വെ​ച്ച​ത്. ഇ​വി​ടെ നി​ന്നാ​ണ് ഇ​ത് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്.

നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ചി​രു​ന്ന ജി​തി​നെ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും വി​ളി​പ്പി​ച്ചു വ​രു​ത്തി​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി ന​ൽ​കി​യ പു​തി​യ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച വ​ട​ക​ര കോ​ട​തി പ​രി​ഗ​ണി​ക്കും.

Tags : kafir screenshot case jithin bhaskar erased phone

Recent News

Corehub Up