x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ വിലയിരുത്താൻ പാർലമെന്‍ററി സമിതി

നാഷണൽ ഡെസ്ക്
Published: June 21, 2026 01:19 PM IST | Updated: June 21, 2026 01:19 PM IST

ന്യൂഡൽഹി: ആഗോള അനിശ്ചിതത്വങ്ങൾക്കും വ്യാപാര പ്രതിസന്ധികൾക്കുമിടയിൽ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ വിലയിരുത്താൻ തീരുമാനിച്ച് സാമ്പത്തികകാര്യങ്ങളുടെ പാർലമെന്‍ററി സമിതി.

സാമ്പത്തിക മന്ത്രാലയത്തിന്‍റെയും റിസർവ് ബാങ്കിന്‍റെയും സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായങ്ങൾ തേടിയായിരിക്കും ഭർതൃഹരി മഹ്താബ് എംപി അധ്യക്ഷനായ നിർണായക പാർലമെന്‍ററി സമിതി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ വിലയിരുത്തുക.

ലോക്സഭാ ബുള്ളറ്റിനനുസരിച്ച് 'രാജ്യത്തിലെ വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികസാഹചര്യങ്ങൾ' 2025-26 വർഷം വിശദമായ വിലയിരുത്തലിനു വേണ്ടിയുള്ള അധികവിഷയമായി സാമ്പത്തികകാര്യങ്ങളുടെ പാർലമെന്‍ററി സമിതി തെരഞ്ഞെടുത്തിട്ടുണ്ട്.

Tags : Parliamentary committee economy India

Recent News

Corehub Up