x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​ന​ല്ലൂ​ര്‍ പ​ള്ളി​യി​ല്‍ ക​ന്തീ​ശ​ങ്ങ​ളു​ടെ തി​രു​നാ​ളും ഇ​ര​ട്ട​ക​ളു​ടെ മ​ഹാ​സം​ഗ​മ​വും ഇ​ന്ന്


Published: June 19, 2026 07:11 AM IST | Updated: June 19, 2026 07:11 AM IST

ക​ടു​ത്തു​രു​ത്തി: തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ കോ​ത​ന​ല്ലൂ​ര്‍ ഫൊ​റോ​നാ പ​ള്ളി​യി​ല്‍ ക​ന്തീ​ശ​ങ്ങ​ളു​ടെ തി​രു​നാ​ളും ഇ​ര​ട്ട​ക​ളു​ടെ മ​ഹാ​സം​ഗ​മ​വും ഇ​ന്ന് ന​ട​ക്കും. തി​രു​നാ​ളി​നോ​ടു​നു​ബ​ന്ധി​ച്ചു ക​ന്തീ​ശ​ങ്ങ​ളു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ ഇ​ന്ന​ലെ മോ​ണ്ട​ള​ത്തി​ല്‍ പ്ര​തി​ഷ്ഠി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി​യി​ല്‍ ന​ട​ന്ന തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 5.45നും 7.15​നും വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. 8.30ന് ​ഇ​ര​ട്ട​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും. പ​ത്തി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന- ഇ​ര​ട്ട വൈ​ദീ​ക​രാ​യ ഫാ.​റോ​ബി ക​ണ്ണം​ചി​റ സി​എ​ഐ, ഫാ.​റോ​യി ക​ണ്ണം​ചി​റ സി​എം​ഐ, ഫാ.​ആ​ന്‍റോ പേ​ഴും​കാ​ട്ടി​ല്‍, ഫാ.​അ​ജോ പേ​ഴും​കാ​ട്ടി​ല്‍, ഫാ.​ജോ​സ​ഫ് കൊ​ല്ല​ക്കൊ​മ്പി​ല്‍, ഫാ.​ബി​ജു കൊ​ല്ല​ക്കൊ​മ്പി​ല്‍, ഫാ.​തോ​മ​സ് ചൂ​ള​പ്പ​റ​മ്പി​ല്‍ സി​എം​ഐ, ഫാ.​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍, ഫാ.​ജി​സ്റ്റോ ത​യ്യി​ല്‍ ഒ​എ​സ്ബി, ഫാ.​ജ​സ്റ്റി​ന്‍ ത​യ്യി​ല്‍ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

11.30ന് ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, 12.30ന് ​ഇ​ര​ട്ട​ക​ളു​ടെ സ​മ​ര്‍​പ​ണ ശു​ശ്രൂ​ഷ​യ്ക്കു വി​കാ​രി ഫാ.​കു​ര്യ​ന്‍ കാ​ലാ​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കും. തു​ട​ര്‍​ന്ന് സ്‌​നേ​ഹ​വി​രു​ന്ന്. വൈ​കൂ​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, 6.30ന് ​കൊ​ടി​യി​റ​ക്ക്, തു​ട​ര്‍​ന്ന് ക​ന്തീ​ശ​ങ്ങ​ളു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ പു​ന:​പ്ര​തി​ഷ്ഠി​ക്കു​ന്ന​തോ​ടെ തി​രു​നാ​ളി​ന് സ​മാ​പ​ന​മാ​കും.
ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ന്ന ഇ​ര​ട്ട​ക​ളു​ടെ സം​ഗ​മ​ത്തി​ല്‍ 324 ജോ​ഡി ഇ​ര​ട്ട​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

80 ഓ​ളം ജോ​ഡി ഇ​ര​ട്ട​ക​ളാ​ണ് ഈ ​ഇ​ട​വ​ക​യി​ലു​ള്ള​ത്. 2007 ല്‍ ​വി​കാ​രി​യാ​യി​രു​ന്ന ഫാ.​ജോ​സ​ഫ് പു​ത്ത​ന്‍​പ്പു​ര​യാ​ണ് കോ​ത​ന​ല്ലൂ​ര്‍ പ​ള്ളി​യി​ല്‍ ക​ന്തീ​ശ​ങ്ങ​ളു​ടെ തി​രു​നാ​ളി​നോ​ടു​നു​ബ​ന്ധി​ച്ചു ഇ​ര​ട്ട സം​ഗ​മ​ത്തി​ന് ആ​രം​ഭം കു​റി​ച്ച​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up