അതിരമ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരു മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026 കാമ്പയിൻ അതിരമ്പുഴ സെന്റ് മേരീസ് എൽപി സ്കൂളിൽ തുടക്കം കുറിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തണ്ടപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു.
അതിരമ്പുഴ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ കായികാധ്യാപകൻ ജോഷി ഇലഞ്ഞിയിൽ ആദ്യ ഗോൾ അടിച്ചു. കുട്ടികൾ വിവിധ രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞ് പരിപാടിയിൽ പങ്കെടുത്തു.
പള്ളി മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ തൂഫാൻ ഗോൾ പോസ്റ്റിൽ വിദ്യാർഥികളും അധ്യാപകരും പെനാൽറ്റി കിക്കുകളെടുത്ത് ഗോളടിച്ചു. ലഹരിക്കതിരായുള്ള പ്രവർത്തനങ്ങൾക്കായി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.
Tags : Local News Nattuvishesham Kottayam