കോട്ടയം: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പെല്‍ ബീ ഓര്ഗനൈസേഷന് നടത്തിയ ദേശീയ തല സ്പെല്‍ ബീ മത്സരത്തില്‍ നാഷണല്‍ ചാമ്പ്യനായി പാമ്പാടി വിമലാംബിക സീനിയര്‍ സെക്കൻഡറി സ്കൂളിലെ റോസ് മരിയ ബിജു.
വിവിധ ഘട്ടങ്ങളിലായി നടത്തിയ മത്സരങ്ങളിലെല്ലാം നൂറുകണക്കിന് മത്സരാര്‍ഥികളെ പിന്തള്ളിയാണ് എട്ടാം ക്ലാസുകാരി റോസ് മരിയ നാഷണല്‍ ചാമ്പ്യനായത്. പാമ്പാടി പൊത്തന്‍പുറം ബിജുവിന്റേയും സുബി എല്‍സയുടെയും മകളാണ്.
റോസ് മരിയയ്ക്കൊപ്പം അഞ്ചാം സ്ഥാനം മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി നേഹ അന്ന റിജോ, ആറാം സ്ഥാനം നാലാം ക്ലാസ് വിദ്യാര്‍ഥി ജോയല്‍ പി ജോഷി, ഏഴാം സ്ഥാനം രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഐറിന് ടിജോ എന്നിവരും കരസ്ഥമാക്കി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും ഒപ്പം ക്യാഷ് അവാര്‍ഡും നല്കി.
വിമലാംബിക സ്കൂളില്‍ നിന്നും വിജയം നേടിയ വിദ്യാര്‍ഥികളെ സ്കൂള്‍ മാനേജര്‍ ഫാ.ഡോ. പ്രദീപ് വാഴത്തറമലയില്‍, പ്രിന്‍സിപ്പല്‍ റൂബി ബെന്നി, അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോസഫ്,വൈസ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ നല്കി അഭിനന്ദിച്ചു.
വിദ്യാര്‍ഥികളുടെ പദാവലി, സ്വരസൂചകം, ഭാഷാ കൃത്യത എന്നിവ വര്‍ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ പ്രമുഖ ദേശീയതല ഓര്‍ഗനൈസേഷനാണ് സ്പെല്‍ ബീ.
Tags : Local News Nattuvishesham Kottayam