വാകത്താനം: ജ്വല്ലറിയിൽ നിന്നു സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കങ്ങഴ, മുണ്ടത്താനം ഇടയപ്പറപ്പുറത്ത് പറമ്പിൽ രാഹുൽ രാജേ ന്ദ്രനാ(24)ണ് വാകത്താനം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 15ന് രാവിലെ 11.30 യോടെ ഞാലിയാകുഴി കവലയിലുള്ള കുളത്തിങ്കൽ ജൂവൽ ഫാഷൻ എന്ന കടയിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി സ്വർണ മോതിരങ്ങളും കമ്മലും ഉൾപ്പെടെ 7.700 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത വാകത്താനം പോലീസ് അന്വേഷണത്തിനൊടുവിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.
കോട്ടയം ജില്ലാ പോലീസ് ചീഫ് സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്.അഷദിന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Tags : Local News Nattuvishesham Kottayam