x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​​ന്‍റ്ഗി​​റ്റ്‌​​സ് എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ല്‍ അ​​ന്താ​രാഷ്‌ട്ര കോ​​ൺ​​ഫ​​റ​​ൻ​​സി​​ന് തു​​ട​​ക്കം


Published: June 19, 2026 07:18 AM IST | Updated: June 19, 2026 07:18 AM IST

സെ​​ന്‍റ്ഗി​​റ്റ്‌​​സ് എ​​ന്‍​ജി​​നിയ​​റിം​​ഗ് കോ​​ള​​ജി​​ല്‍ ന​​ട​​ക്കു​​ന്ന ഐ​​സി​​എ​​സ്‌​​സി​​എ​​സ്ടി അ​​ന്താ​​രാഷ്‌ട്ര കോ​​ണ്‍​ഫ​​റ​​ന്‍​സ് ചെ​​ന്നൈ സാ​​യ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി വൈ​​സ് ചാ​​ന്‍

കോ​​ട്ട​​യം: സാ​​ങ്കേ​​തി​​ക രം​​ഗ​​ത്തെ നൂ​​ത​​ന മാ​​റ്റ​​ങ്ങ​​ളും സു​​സ്ഥി​​ര വി​​ക​​സ​​ന​​വും ച​​ര്‍​ച്ച ചെ​​യ്യു​​ന്ന​​തി​​നാ​​യി സെ​​ന്‍റ്ഗി​​റ്റ്‌​​സ് എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജും താ​​യ്‌​​വാ​​നി​​ലെ നാ​​ഷ​​ണ​​ല്‍ ചു​​ങ് ചെ​​ങ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ്മാ​​ര്‍​ട്ട് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ ആ​​ന്‍​ഡ് സ​​സ്‌​​റ്റൈ​​ന​​ബി​​ള്‍ ടെ​​ക്‌​​നോ​​ള​​ജീ​​സ് അ​​ന്താ​​രാഷ്‌ട്ര കോ​​ണ്‍​ഫ​​റ​​ന്‍​സി​​ന് തു​​ട​​ക്ക​​മാ​​യി.

നാ​​ളെ വ​​രെ നീ​​ണ്ടു​​നി​​ല്‍​ക്കു​​ന്ന ത്രി​​ദി​​ന അ​​ക്കാ​​ദ​​മി​​ക സ​​മ്മേ​​ള​​നം ഐ​​ഇ​​ഇ​​ഇ കേ​​ര​​ള സെ​​ക്ഷ​​ന്‍, ഐ​​ഇ​​ഇ​​ഇ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍​സ് സൊ​​സൈ​​റ്റി, ഐ​​ഇ​​ഇ​​ഇ ആ​​ര്‍​എ​​ഫ്‌​​ഐ​​ഡി കൗ​​ണ്‍​സി​​ല്‍ എ​​ന്നി​​വ​​യു​​ടെ സാ​​ങ്കേ​​തി​​ക സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ചെ​​ന്നൈ സാ​​യ് യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​അ​​ജി​​ത് എ​​ബ്ര​​ഹാം കോ​​ണ്‍​ഫ​​റ​​ന്‍​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സെ​​ന്‍റ്ഗി​​റ്റ്‌​​സ് ഗ്രൂ​​പ്പ് ഓ​​ഫ് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ഷ​​ന്‍​സ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ര്‍​മാ​​നും സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ പു​​ന്നൂ​​സ് ജോ​​ര്‍​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ഇ​​ല​​ക്‌ട്രോണി​​ക്‌​​സ് വി​​ഭാ​​ഗം മേ​​ധാ​​വി പ്ര​​ഫ.​​ഡോ. ജി. ​​ഷൈ​​നി, കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ പ്ര​​ഫ.​​ഡോ. ടി. ​​സു​​ധ, പ്ര​​ഫ.​​ഡോ. പാ​​വോ-​​ആ​​ന്‍ സി​​യൂ​​ങ്, ഡോ. ​​ബി.​​എ​​സ്. മ​​നോ​​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up