x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ടി ദേ​ഹ​ത്ത് വീ​ണ് അ​സ്വാ​സ്ഥ്യം : 16 പെ​ൺ​കു​ട്ടി​ക​ളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Published: June 19, 2026 06:41 AM IST | Updated: June 19, 2026 06:41 AM IST

പേ​രൂ​ർ​ക്ക​ട: പൊ​ടി ദേ​ഹ​ത്ത് വീ​ണ് അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച 16 പെ​ൺ​കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​ട്ട​പ്പാ​റ എ​ൽഎംഎ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഇന്നലെ പ​ക​ൽ സ​മ​യ​ത്താ​ണ് സം​ഭ​വം. എ​ന്നാ​ൽ പൊ​ടി​യ​ല്ലെ​ന്നും വി​ദ്യാ​ർ​ഥിനി​ക​ളി​ൽ ഒ​രാ​ൾ കൊ​ണ്ടു​വ​ന്ന പൗ​ഡ​ർ ശ​രീ​ര​ത്തി​ൽ വീ​ണ​താ​ണ് മ​റ്റു​ള്ള​വ​ർ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത് എ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്. കു​ട്ടി​ക​ൾ ക്ലാ​സി​ൽ ഇ​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് ടി​ൻ തു​റ​ന്ന സ​മ​യ​ത്ത് പൊ​ടി ശ​രീ​ര​ത്തി​ലേ​ക്ക് പ​തി​ച്ച​ത്. ശ​രീ​ര​ത്തി​ന് ചൊ​റി​ച്ചി​ലും അ​സ്വാ​സ്ഥ്യ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് 16 പെ​ൺ​കു​ട്ടി​ക​ളെ​യും പേ​രൂ​ർ​ക്ക​ട ഗ​വ. മാ​തൃ​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്രാ​ഥ​മി​ക നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം സ്ഥി​തി ഗു​രു​ത​ര​മ​ല്ലെ​ന്ന് ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഡി​സ്ചാ​ർ​ജ് ആ​യി. എ​ല്ലാ​വ​രും ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​ക​ളാ​ണ്. കാ​ര്യ​മാ​യ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഒ​രു വി​ദ്യാ​ർ​ഥി​നി ഇ​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്നു​ണ്ട്. സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത സ്ഥ​ല​ത്തെ​ത്തി സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up