x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെക് ലോകത്ത് വിസ്മയം, മൊബൈ​ൽ ആ​പ്പു​മാ​യി 16കാരൻ

ആ​ർ.സി.ദീ​പു
Published: June 19, 2026 06:36 AM IST | Updated: June 19, 2026 06:36 AM IST

ആ​ർ.ജി.ആ​ദി​ത്യ​ൻ

നെ​ടു​മ​ങ്ങാ​ട് : ടെ​ക് ലോ​ക​ത്തി​നു വി​സ്മ​യ​മാ​യി 16കാ​ര​നാ​യ മീ​നാ​ങ്ക​ൽ സ്വ​ദേ​ശി​യാ​യ ആ​ർ.ജി.ആ​ദി​ത്യ​ൻ. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ഹൈ റേ​ഞ്ച് എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ആണ് ആ​ദി​ത്യ​ൻ സ്വ​ന്ത​മാ​യി കോ​ഡിം​ഗ് ചെ​യ്ത് വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്.
ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ റി​ലീ​സ് ചെ​യ്ത ഈ ​ആ​പ്പ് ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ടെ​ക് ക​മ്മ്യൂ​ണി​റ്റി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പ്രീ​മി​യം ആ​പ്പു​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന ആ​പ് ആ​ണ് ആ​ദി​ത്യ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പൂ​ർ​ണമാ​യും ഓ​ഫ്‌​ലൈ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​താ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ഒ​രു സ്മാ​ർ​ട്ട്ഫോ​ണി​ലെ വി​വി​ധ ഇ​ൻ-​ബി​ൽ​റ്റ് സെ​ൻ​സ​റു​ക​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് എട്ടില​ധി​കം അ​ത്യാ​ധു​നി​ക ടൂ​ളു​ക​ളാ​ണ് ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ കോ​മ്പ​സ് ത​ട​സങ്ങ​ളി​ല്ലാ​ത്ത കൃ​ത്യ​മാ​യ നാ​വി​ഗേ​ഷ​ൻ സം​വി​ധാ​നം. ജി​പി​എ​സ് ട്ര​യ​ൽ റെ​ക്കോ​ർ​ഡ​ർ, മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ, ഭൂ​ക​മ്പ ഡി​റ്റ​ക്ട​ർ എന്നിവ കൂ​ടാ​തെ സൗ​ണ്ട് മീ​റ്റ​ർ, ബ​ബി​ൾ ലെ​വ​ൽ ഇ​ൻ​ഡി​ക്കേ​റ്റ​ർ, വാ​ന​നി​രീ​ക്ഷ​ണ​ത്തി​നാ​യു​ള്ള മൂ​ൺ ഫേ​സ് ടൂ​ൾ, സ്മാ​ർ​ട്ട് ഫ്ലാ​ഷ്‌​ലൈ​റ്റ് എ​ന്നി​വ​യും ഇ​തി​ലു​ണ്ട്.

സാ​ധാ​ര​ണ ഇ​ത്ത​രം ടൂ​ളു​ക​ൾ അ​ട​ങ്ങി​യ ആ​പ്പു​ക​ൾ ല​ളി​ത​മാ​യ ഡി​സൈ​നി​ലാ​ണ് വ​രാ​റു​ള്ള​ത്. എ​ന്നാ​ൽ പൂ​ർ​ണമാ​യും ബ്ലാ​ക്ക് ആ​ൻഡ് നി​യോ​ൺ ക​ള​ർ കോ​മ്പി​നേ​ഷ​നി​ലു​ള്ള ഒ​രു ഫ്യൂ​ച്ച​റി​സ്റ്റി​ക് റ​ഡാ​ർ യുഐ ആ​ണ് ആ​ദി​ത്യ​ൻ ഇ​തി​നാ​യി ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തീ​വ സു​ഗ​മ​മാ​യ പെ​ർ​ഫോ​മ​ൻ​സും ഫോ​ണി​ൻ്റെ ബാ​റ്റ​റി ഒ​ട്ടും ചോ​ർ​ത്താ​ത്ത സാ​ങ്കേ​തി​ക​വി​ദ്യ​യും ഈ ​ആ​പ്പി​നെ വേ​റി​ട്ടു നി​ർ​ത്തു​ന്നു. ഗെ​യിം നി​ർ​മാണ​ത്തി​ന് പി​ന്നി​ലെ സാ​ങ്കേ​തി​ക​വി​ദ്യ സ്വ​ന്ത​മാ​യി പ​ഠി​ച്ചെ​ടു​ത്താ​ണ് ആ​ദി​ത്യ​ൻ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

പ്ലേ ​സ്റ്റോ​റി​ൽ ആ​ൻ​ഡ്രോ​യി​ഡ് 7.0-ന് ​മു​ക​ളി​ലു​ള്ള എ​ല്ലാ ഫോ​ണു​ക​ളി​ലും ഈ ​ആ​പ്പ് ല​ഭ്യ​മാ​ണ്. തു​ട​ക്ക​ത്തി​ൽ ത​ന്നെ മി​ക​ച്ച റി​വ്യൂ​ക​ളോ​ടെ മു​ന്നേ​റു​ന്ന ഈ ​ആ​പ്പ് വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യൊ​രു ത​രം​ഗ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. കേ​ര​ള​ത്തി​ന്‍റെ ഐ​ടി മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു ആ​ദി​ത്യ​ൻ. മീ​നാ​ങ്ക​ൽ റോ​ഡ​രി​ക​ത്തു വീ​ട്ടി​ൽ ര​തീ​ഷി​ന്‍റേ​യും ഗീ​തു​വി​ന്‍റേയും മ​ക​നാ​ണ് ആ​ദി​ത്യ​ൻ.

ബാ​ല​സൂ​ര്യ​ൻ സ​ഹോ​ദ​ര​നാ​ണ്.​ആ​ദി​ത്യന്‍റെ അ​ഭി​രു​ചി പ്രോ​ത്സാ​ഹി​പ്പി ക്കാ​ൻ മു​ത്ത​ച്ഛനും മു​ത്ത​ച്ഛിയും ഒ​പ്പ​മു​ണ്ട്.

 

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up