കഴക്കൂട്ടം: ട്രെയിനിൽ വച്ചു പരിചയപ്പെട്ട പതിനാറുകാരിയെ സൗഹൃദം നടിച്ച് കഴക്കുട്ടത്തെ താമസ സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ച ആസാം സ്വദേശി അറസ്റ്റിൽ. ആസാമിലെ നാഗോൺ സ്വദേശി ജൂബൈർ അഹമ്മദ് (18) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി.
ചൊവ്വാഴ്ചയാണ് ജൂബിൻ മുഹമ്മദിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നിൽക്കുന്നതു റെയിൽവേ പോലീസ് കണ്ടത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. റെയിൽവേ പൊലീസ് ഇയാളെ കഴക്കൂട്ടം പൊലീസിനു കൈമാറി.