x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ​ശ്രീ പ​ദ്ധ​തി സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്


Published: June 19, 2026 05:43 AM IST | Updated: June 19, 2026 05:43 AM IST

കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി സം​സ്ഥാ​ന മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ വ​ർ​ഗീ​സി​ന്‍റെ ച​ര​മ​വാ​ർ​ഷി​ക ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് പ്ര​സം​ഗി​ക്കു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പി​എം​ശ്രീ പ​ദ്ധ​തി പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ക്ക​ത്തി​ൽ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ൽ നി​ന്ന് സാ​ന്പ​ത്തി​ക ലാ​ഭ​ങ്ങ​ൾ ല​ഭി​ക്കു​മെ​ങ്കി​ലും പി​ന്നീ​ട് ഗ​വ​ണ്‍​മെ​ന്‍റ് പാ​ഠ്യ​പ​ദ്ധ​തി​യി​ലും ക​രി​ക്കു​ല​ത്തി​ലും പി​ടി​മു​റു​ക്കു​ക​യും കു​ട്ടി​ക​ളു​ടെ ചി​ന്ത​ക​ളി​ലേ​ക്ക് ഫാ​സി​സ്റ്റ് ആ​ശ​യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ മാ​റ്റ​പ്പെ​ടും. ഇ​ത് മ​തേ​ത​ര കേ​ര​ള​ത്തി​ന് അ​പ​ക​ട​ക​ര​മാം​വി​ധം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര ന​ട​പ്പാ​ക്കി​യ സ​ർ​ക്കാ​രി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് വാ​ഗ്ദാ​നം ന​ൽ​കി​യ കി​ലോ​യ്ക്ക് 300 രൂ​പ എ​ന്ന സ​ബ്സി​ഡി വി​ല വാ​ഗ്ദാ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണം. ക​ർ​ഷ​ക​ർ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന യൂ​റി​യവ​ള​ത്തി​ന്‍റെ വി​ല​ക്ക​യ​റ്റ​ത്തി​ൽ പൊ​റു​തി​മു​ട്ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​ഭ​വ​ൻ മു​ഖേ​ന യൂ​റി​യ വ​ള​ത്തി​ന് സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ർ​ട്ടി​യു​ടെ മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ വ​ർ​ഗീ​സി​ന്‍റെ ആ​റാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ പ്രാ​ർ​ഥ​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ച​ട​ങ്ങി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ളെ മെ​മെ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗം ആ​ലി​ക്കു​ട്ടി എ​റ​ക്കോ​ട്ടി​ൽ, ജി​ല്ലാ നേ​താ​ക്ക​ളാ​യ കെ.​എം. ഇ​ഗ്നീ​ഷ്യ​സ്, ടി.​ഡി. ജോ​യ്, കെ.​വി. ജോ​ർ​ജ്, ജോ​സി വ​ർ​ഗീ​സ്, ഏ​ബ്ര​ഹാം കു​ര്യ​ൻ, സ​ക്കീ​ർ ഒ​ത​ല്ലൂ​ർ, പി.​കെ. മാ​ത്തു​ക്കു​ട്ടി, വി.​ബി. സു​രേ​ഷ്, റോ​യി ജോ​സ​ഫ്, നി​ധി​ൻ ചാ​ക്കോ, എ.​ജെ. ആ​ന്‍റ​ണി, ജോ​ണ്‍​കു​ട്ടി മ​ഞ്ചേ​രി, അ​നി​ൽ പു​ലി​പ്ര, ത​ങ്ക​ച്ച​ൻ പാ​റ​ത്ത​റ, തോ​മ​സ് ടി. ​ജോ​ർ​ജ്, ബാ​ബു കോ​ലാ​നി​ക്ക​ൽ, സ​ജേ​ഷ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up