താഴെ അരപ്പറ്റയിൽ അപകട ഭീഷണി ഉയർത്തിയ കൂറ്റൻ വാകമരത്തിന്റെ കൊന്പുകൾ മുറിച്ചു നീക്കുന്നു.
മേപ്പാടി: താഴെ അരപ്പറ്റ വിംസ് ജംഗ്ഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് പടർന്നു പന്തലിച്ചുനിന്ന കൂറ്റൻ വാകമരത്തിന്റെ കൊന്പുകൾ മുറിച്ചു നീക്കുന്ന നടപടി ആരംഭിച്ചു. എച്ച്എംഎൽ അരപ്പറ്റ എസ്റ്റേറ്റ് അധികൃതർ മുൻകൈയ്യെടുത്ത് പ്രവൃത്തി കരാർ നൽകിയിരിക്കുകയാണ്. കാറ്റിൽ മരക്കൊന്പുകൾ വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണ് അപകടമുണ്ടാകാനുള്ള സാധ്യതയെപ്പറ്റി ജൂണ്‍ 17ന് ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്ന് പഞ്ചായത്തും എസ്റ്റേറ്റ് അധികൃതരും കെഎസ്ഇബി അധികാരികളുമായി ബന്ധപ്പെടുകയും കരാറുകാരനോട് കൊന്പുകൾ ഉടൻ മുറിച്ചുനീക്കാൻ നടപടി എടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. വൈദ്യുതി കന്പികളെല്ലാം അഴിച്ചുമാറ്റി മരക്കൊന്പുകൾ മുറിക്കാനുള്ള സാഹചര്യം കഐസ്ഇബി അധികൃതർ ഒരുക്കുകയും ചെയ്തു.
മരത്തിൽ കയറി വളരെ സാഹസികമായാണ് കൊന്പുകൾ മുറിച്ച് താഴേക്കിറക്കുന്ന പ്രവൃത്തി തുടരുകയാണ്. അപകട ഭീഷണി ഒഴിവാക്കാൻ സത്വര നടപടി സ്വീകരിച്ച എച്ച്എംഎൽ എസ്റ്റേറ്റ്, പഞ്ചായത്ത്, കെഎസ്ഇബി അധികൃതരെ പ്രദേശവാസികൾ അഭിനന്ദിച്ചു.
Tags : Local News Nattuvishesham Wayanad