x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളി; 5000 രൂ​പ പി​ഴ​യി​ട്ടു


Published: June 19, 2026 05:45 AM IST | Updated: June 19, 2026 05:45 AM IST

നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ വ​ലി​ച്ചെ​റി​ഞ്ഞ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ.

എ​ട​ക്ക​ര: നാ​ടു​കാ​ണി​ച്ചു​രം പാ​ത​യോ​ര​ത്ത് അ​ല​ക്ഷ്യ​മാ​യി അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​ഞ്ഞ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പി​ഴ ഈ​ടാ​ക്കി. യാ​ത്ര​യ്ക്കി​ടെ ചു​ര​ത്തി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി​യി​ൽ നി​ന്നു​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പി​ഴ ഈ​ടാ​ക്കി​യ​ത്.

അ​യ്യാ​യി​രം രൂ​പ​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്. ചു​രം പാ​ത​യി​ലെ​യും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​യും മാ​ലി​ന്യ നി​ക്ഷേ​പം നി​യ​മം​മൂ​ലം നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up