x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ണ്ണൂ​റാം വ​യ​സി​ലും പു​സ്ത​ക​വാ​യ​ന​യെ കൈ​വി​ടാ​തെ ശോ​ശാ​മ്മ


Published: June 19, 2026 05:55 AM IST | Updated: June 19, 2026 05:55 AM IST

വാ​യ​ന​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ശോ​ശാ​മ്മ ജോ​സ​ഫ്.

പു​ൽ​പ്പ​ള്ളി: വ​യ​സ് 90 ആ​യെ​ങ്കി​ലും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ പു​സ്ത​ക​വാ​യ​ന​യെ കൈ​വി​ടാ​ൻ പു​ൽ​പ്പ​ള്ളി താ​ന്നി​ത്തെ​രു​വ് കാ​ഞ്ഞി​ര​ക്കാ​ട്ട് ശോ​ശാ​മ്മ ജോ​സ​ഫ് ഒ​രു​ക്ക​മ​ല്ല. വി​ശ്ര​മ​ജീ​വി​ത​ത്തി​ൽ മ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്പോ​ഴും ഓ​രോ വീ​ട്ടി​ലും ശോ​ശാ​മ്മ​യ്ക്കാ​യി അ​വ​ർ പു​സ്ത​ക​ങ്ങ​ളെ​ത്തി​ച്ച് ന​ൽ​കും.

വീ​ണ്ടു​മൊ​രു വാ​യ​നാ​ദി​നം കൂ​ടി​യെ​ത്തു​ന്പോ​ൾ ശോ​ശാ​മ്മ​യെ പോ​ലു​ള്ള വാ​യ​ന​ക്കാ​രു​ള്ളി​ട​ത്തോ​ളം​കാ​ലം വാ​യ​ന​യ്ക്ക് മ​ര​ണ​മി​ല്ലെ​ന്ന യാ​ഥാ​ർ​ത്ഥ്യം അ​ടി​വ​ര​യി​ട്ടു​റ​പ്പി​ക്കു​ക​യാ​ണ്. പ​ള്ളി​ക്കൂ​ട​ത്തി​ൽ അ​ഞ്ചാം​ക്ലാ​സ് വ​രെ​യെ ശോ​ശാ​മ്മ പ​ഠി​ച്ചി​ട്ടു​ള്ളു. എ​ന്നാ​ൽ വാ​യി​ക്കു​ന്ന​താ​ക​ട്ടെ ലോ​ക​പ്ര​സി​ദ്ധ സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ്.

ഡാ​ൻ ബ്രൗ​ണി​ന്‍റെ ഡാ​വി​ഞ്ചി​കോ​ഡ്, പൗ​ലോ കൊ​യ്‌​ലേ​യു​ടെ ആ​ൽ​ക്ക​മി​സ്റ്റ്, ഫൊ​യ​ദോ​ർ ദൊ​സ്ത​യേ​വ്സ്കി​യു​ടെ കു​റ്റ​വും ശി​ക്ഷ​യും... എ​ന്നി​ങ്ങ​നെ പോ​കു​ന്നു ശോ​ശാ​മ്മ​യു​ടെ ഇ​ഷ്ട​കൃ​തി​ക​ൾ. ഈ ​സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​ടെ മ​റ്റ് പ​ല കൃ​തി​ക​ളും ശോ​ശാ​മ്മ വാ​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ എ​ഴു​ത്താ​കാ​രാ​യ എം​ടി​യു​ടെ​യും ബ​ഷീ​റി​ന്‍റെ​യും മു​കു​ന്ദ​ന്‍റെ​യു​മെ​ല്ലാം നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ശോ​ശാ​മ്മ വാ​യി​ച്ചി​ട്ടു​ണ്ട്.

അ​മ്മ​യു​ടെ വാ​യ​നാ​ശീ​ലം തി​രി​ച്ച​റി​ഞ്ഞ് മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മെ​ല്ലാ​മാ​ണ് ശോ​ശാ​മ്മ​യ്ക്ക് പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്. വീ​ട്ടി​ൽ ചെ​റി​യ ലൈ​ബ്ര​റി​യും പ്ര​ത്യേ​ക വാ​യ​ന​മു​റി​യും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ശോ​ശാ​മ്മ​ക്കി​ഷ്ടം ഉ​മ്മ​റ​പ്പ​ടി​യി​ലാ​യി​രു​ന്ന് വാ​യി​ക്കാ​നാ​ണ്. ഇ​നി​യും ഒ​ട്ടേ​റെ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്ക​ണ​മെ​ന്നാ​ണ് ശോ​ശാ​മ്മ​യു​ടെ ആ​ഗ്ര​ഹം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up