x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​മ്പൂർ ന​ഗ​ര​സ​ഭ​യി​ലും മ​രം മു​റി വി​വാ​ദം; ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ സ​മ​ര​മെ​ന്ന് ഡി​വൈ​എ​ഫ്ഐ


Published: June 19, 2026 05:47 AM IST | Updated: June 19, 2026 05:47 AM IST

നി​ല​മ്പൂർ ന​ഗ​ര​സ​ഭ​യി​ലെ രാ​മം​കു​ത്ത് ആ​യി​രം ന​ഗ​റി​ൽ മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും മ​രം​മു​റി വി​വാ​ദം. ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി മ​രം​കൊ​ള്ള​യ്ക്ക് കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഡി​വൈ​എ​ഫ്ഐ രം​ഗ​ത്തെ​ത്തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ കൂ​ടി​യാ​യ ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഇ. ​അ​രു​ണ്‍​ദാ​സാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ നേ​രി​ൽ ക​ണ്ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ ആ​സ്തി ര​ജി​സ്റ്റ​റി​ലു​ള്ള രാ​മം​കു​ത്ത് 1000 ന​ഗ​റി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ച​ത് ന​ഗ​ര​സ​ഭ​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നും ഡി​വൈ​എ​ഫ്ഐ ആ​രോ​പി​ക്കു​ന്നു.

ഒ​രു തേ​ക്ക് ഉ​ൾ​പ്പെ​ടെ നാ​ല് മ​ര​ങ്ങ​ളാ​ണ് മു​റി​ച്ച​ത്. ഇ​തി​ൽ മൂ​ന്നെ​ണ്ണം ന​ഗ​ര​സ​ഭാ ആ​സ്തി ര​ജി​സ്റ്റ​റി​ലു​ള്ള സ്ഥ​ല​ത്ത് നി​ന്നും മ​റ്റൊ​ന്ന് വ​ഴി​യ​രി​കി​ൽ നി​ന്നു​മാ​ണ്. മ​രം മു​റി​ച്ച് ക​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കും.

രാ​മ​ൻ​കു​ത്ത് മ​രം​കൊ​ള്ള ന​ട​ന്നി​ട്ട് മൂ​ന്ന് ആ​ഴ്ച​യോ​ള​മാ​യി. ഇ​തു​വ​രെ ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പൊ​തു​മു​ത​ലാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭ മ​രം​കൊ​ള്ള​യ്ക്ക് കൂ​ട്ടു​നി​ന്നാ​ലും കൊ​ള്ള ന​ട​ത്തി​യ​വ​രെ പു​റ​ത്തു​കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ൾ ഡി​വൈ​എ​ഫ്ഐ സ്വീ​ക​രി​ക്കു​മെ​ന്ന് ഇ.​അ​രു​ണ്‍​ദാ​സ്, കെ.​എ. പ്ര​ജി​ത്ത്, റി​യാ​സ് കാ​വാ​ട്, ലെ​നി​ൻ സു​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up