x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഡി​ജി​പി ഓ​ഫീ​സി​ൽ തേ​നീ​ച്ച ആ​ക്ര​മ​ണം; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്


Published: March 17, 2026 10:09 PM IST | Updated: March 17, 2026 10:09 PM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ഡി​ജി​പി ഓ​ഫീ​സി​ലു​ണ്ടാ​യ തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്. പേ​രൂ​ർ​ക്ക​ട എ​സ്എ​പി ക്യാ​മ്പി​ന് അ​ടു​ത്തു​ള്ള എ​ഡി​ജി​പി ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗ​ത്തി​ന്‍റെ ഓ​ഫീ​സി​ലാ​ണ് സം​ഭ​വം.

ഓ​ഫീ​സി​ന് മു​ന്നി​ൽ പാ​റാ​വ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന് ഉ​ൾ​പ്പെ​ടെ​യാ​ണ് പ​രി​ക്കേ​റ്റ​ത്. ഓ​ഫീ​സി​ന് മു​ക​ളി​ൽ കെ​ട്ടി​ട​ത്തി​ന്‍റെ പു​റം​ചു​വ​രി​ലു​ണ്ടാ​യി​രു​ന്ന തേ​നീ​ച്ച കൂ​ട്ടി​ൽ നി​ന്നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

നേ​ര​ത്തെ ഈ ​തേ​നീ​ച്ച കൂ​ട് നീ​ക്കം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും തേ​നീ​ച്ച​ക​ൾ ഇ​വി​ടെ ത​ന്നെ കൂ​ടു​ണ്ടാ​ക്കി. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് കൂ​ടി​ള​കി വ​ന്ന തേ​നീ​ച്ച​ക​ൾ പോ​ലീ​സു​കാ​രെ​യും ഓ​ഫീ​സി​ന് മു​ന്നി​ലൂ​ടെ പോ​യ സ്ത്രീ ​അ​ട​ക്ക​മു​ള്ള​വ​രെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഏ​ഴ് പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ചും വ്യ​ക്ത​ത​യി​ല്ല.

Tags : kerala police trivandrum Bee attack adgp office

Recent News

Corehub Up