Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Birth

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സീ​ൽ ചെ​യ്ത് പൂ​ട്ടി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വം; അ​മ്മ​യും ന​വ​ജാ​ത ശി​ശു​വും മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് സീ​ൽ ചെ​യ്ത് പൂ​ട്ടി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് അ​മ്മ​യും ന​വ​ജാ​ത ശി​ശു​വും മ​രി​ച്ചു. ബ​ല്ലി​യ ജി​ല്ല​യി​ലെ ത​ർ​ഗൗ​ലി സ്വ​ദേ​ശി അ​ജി​ത് രാ​ജ്ഭ​റി​ന്‍റെ ഭാ​ര്യ സ​രി​ത​യാ​ണ് മ​രി​ച്ച​ത്. ര​ത്ത​ൻ​പു​ര​യി​ലെ ഇ​ന്ദ്ര​ജീ​ത് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. സീ​ൽ ചെ​യ്തി​രു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ക​വാ​ടം പൂ​ട്ടി​യി​ട്ടി​രു​ന്നെ​ങ്കി​ലും പി​ൻ​വ​ഴി​ക​ളി​ലൂ​ടെ ര​ഹ​സ്യ​മാ​യി ആ​ശു​പ​ത്രി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

സെ​പ്റ്റം​ബ​ർ എ​ട്ടി​നാ​ണ് ആ​ശാ വ​ർ​ക്ക​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഗ​ർ​ഭി​ണി​യാ​യ സ​രി​ത​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്നും ഡോ. ​ഹി​മാ​ൻ​ഷു യാ​ദ​വ് ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് പി​ന്നാ​ലെ ന​വ​ജാ​ത ശി​ശു മ​രി​ക്കു​ക​യും സ​രി​ത​യ്ക്ക് ക​ടു​ത്ത ര​ക്ത​സ്രാ​വം ഉ​ണ്ടാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ തു​ട​ർ​ചി​കി​ത്സ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ യു​വ​തി​യെ മൗ​വി​ലേ​യും പി​ന്നീ​ട് വാ​രാ​ണ​സി​യി​ലേ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​രാ​ണ​സി​യി​ലെ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി ആ​രോ​ഗ്യ വ​കു​പ്പ് സീ​ൽ ചെ​യ്ത് പൂ​ട്ടി​യ​ത്. എ​ന്നാ​ൽ മു​ൻ​വ​ശ​ത്തെ ഗേ​റ്റി​ലെ സീ​ൽ മാ​റ്റാ​തെ കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​കു​വ​ശ​ത്ത് പ്ര​ത്യേ​ക വ​ഴി​യു​ണ്ടാ​ക്കി ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി വീ​ണ്ടും പൂ​ർ​ണ​മാ​യി സീ​ൽ ചെ​യ്തു. സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് നി​യ​മ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​ങ്ക​ജ് റാ​യ് അ​റി​യി​ച്ചു. പൂ​ട്ടി​യി​ട്ട കെ​ട്ടി​ട​ത്തി​ൽ എ​ങ്ങ​നെ ചി​കി​ത്സ ന​ട​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

യുവതി വീട്ടിൽ പ്രസവിച്ചു; നവജാതശിശു മരിച്ചു

കടുത്തുരുത്തി: വീട്ടിൽ പ്രസവിച്ച യുവതിയെ രക്തം വാർന്ന് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് ആശുപത്രി അധികൃതർ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ തുണിയിൽ പൊതിഞ്ഞുവച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.

കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്‍റെ ഭാര്യ കാർത്തിക (36)യാണ് വീട്ടിൽ പ്രസവിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. ‌ഇവർക്കു നാലു മക്കളുണ്ട്. രണ്ട് വയസുള്ള കുഞ്ഞ് പ്രസവസമയത്ത് കാർത്തികയുടെ കൂടെയുണ്ടായിരുന്നു.

കുഞ്ഞിന്‍റെ ദേഹത്ത് രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ട് അനീഷിന്‍റെ മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കാർത്തികയെ കട്ടിലിൽ കണ്ടത്. തുടർന്ന് മുട്ടുചിറയിലെ ആശുപത്രിയിൽ എത്തിച്ചത്.

നവജാതശിശുവിനെ തുണിയിൽ പൊതിഞ്ഞ് മേശയ്ക്കു മുകളിൽ വച്ചിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ പ്രസവിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു.

District News

പി​റ​വം പോ​രാ​ട്ട ചൂ​ടി​ലേ​ക്ക്

പി​റ​വം: പി​റ​വം പോ​രാ​ട്ട ചൂ​ടി​ലേ​ക്ക​ടു​ക്കു​ന്പോ​ൾ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ യു​ഡി​എഫ് സ്ഥാ​നാ​ർ​ഥി അ​നൂ​പ് ജേ​ക്ക​ബും എ​തി​രി​ടാ​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ സാ​ബു കെ. ​ജേ​ക്ക​ബും പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി.

യു​ഡി​എ​ഫി​നൊ​പ്പം നി​ന്നി​ട്ടു​ള്ള പി​റ​വ​ത്ത് ഏ​റെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് അ​നൂ​പ് ജേ​ക്ക​ബ് മൂ​ന്നാം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ വി​ജ​യം യു​ഡി​എ​ഫി​ന് നൂ​റു ശ​ത​മാ​ന​വും പ്ര​തീ​ക്ഷ​യാ​ണ്.

കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​യ പി​റ​വം സീ​റ്റി​ൽ സാ​ബു കെ. ​ജേ​ക്ക​ബ് സ്ഥാ​നാ​ർ​ഥി​യാ​യ​ത് ശ്ര​ദ്ധേ​യ​മാ​ണ്. പി​റ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പി​ന്നീ​ട് ന​ഗ​ര​സ​ഭ​യാ​യ​പ്പോ​ൾ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യി​രു​ന്ന കോ​ൺ​ഗ്ര​സു​കാ​ര​നാ​യി​രു​ന്ന സാ​ബു കെ. ​ജേ​ക്ക​ബ് പി​റ​വ​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ളാലാ​ണ് താ​ൻ യു​ഡി​എ​ഫ് വി​ട്ട​തെ​ന്ന് സാ​ബു പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​നൂ​പ് ജേ​ക്ക​ബ്

അ​നൂ​പ് ജേ​ക്ക​ബ് ഇ​ന്ന​ലെ നി​യോ​ജ​ക​മ​ണ്ഡ​ലം അ​തി​ർ​ത്തി​യാ​യ തി​രു​വാ​ങ്കു​ളം, ചോ​റ്റാ​നി​ക്ക​ര മേ​ഖ​ല​ക​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. നാ​ളെ​യാ​ണ് അ​നൂ​പ് ജേ​ക്ക​ബ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​ത്.
മേ​ഖ​ല​യി​ൽ ധ്രു​ത​ഗ​തി​യി​ൽ ഓ​ട്ട പ്ര​ദക്ഷ​ി ണ​ത്തി​ന് തു​ട​ക്ക​മി​ട്ട അ​നൂ​പ് വ്യാ​പാ​രി​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ക​ണ്ട് സൗ​ഹൃ​ദം പു​തു​ക്കി.

റോ​ഡ് ഷോ​യു​മാ​യി സാ​ബു കെ. ​ജേ​ക്ക​ബ്

റോ​ഡ് ഷോ​യു​മാ​യി ജ​ന്മ​നാ​ടാ​യ പി​റ​വ​ത്ത് പ്ര​ചാ​ര​ണം കു​റി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സാ​ബു കെ. ​ജേ​ക്ക​ബ്. പി​റ​വ​ത്ത് ഐ​ബി ജം​ഗ്ഷ​നി​ൽ നി​ന്നു​മാ​രം​ഭി​ച്ച റോ​ഡ് ഷോ​യി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും വി​വി​ധ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. സി​പി​എം കൂ​ത്താ​ട്ടു​കു​ളം ഏ​രി​യ സെ​ക്ര​ട്ട​റി പി.​ബി. ര​തീ​ഷ് കു​മാ​റാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​ത്തി​ൽ റോ​ഡ് ഷോ ​ന​ട​ക്കും.​ രാ​മ​പു​രം ക​വല​യി​ൽ നി​ന്നാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ക്കു​ക.

International

ചൈനയിലെ ജനനനിരക്ക് റിക്കാർഡ് താഴ്ചയിൽ

 ബെ​​​​യ്ജിം​​​​ഗ്: 2025ൽ ​​​​ചൈ​​​​ന​​​​യി​​​​ലെ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ റി​​​​ക്കാ​​​​ർ​​​​ഡ് ഇ​​​​ടി​​​​വ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ജ​​​​ന​​​​സം​​​​ഖ്യ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളും ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഇ​​​​ടി​​​​വു​​​​ണ്ടാ​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് ആ​​​​യി​​​​ര​​​​ത്തി​​​​ന് 5.6 ആ​​​​ണ്.

മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് ആ​​​​ക​​​​ട്ടെ, 8.04 ആ​​​​ണ്. 1949ൽ ​​​​ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യ​​​​ത്. മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്കാ​​​​ക​​​​ട്ടെ, 1968നു​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ല​​​​യി​​​​ലും.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ലാം വ​​​​ർ​​​​ഷ​​​​മാ​​​​ണ് ചൈ​​​​ന​​​​യി​​​​ൽ ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ ഇ​​​​ടി​​​​വു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. 2025ൽ ​​​​ജ​​​​ന​​​​സം​​​​ഖ്യ 33.9 ല​​​​ക്ഷം കു​​​​റ​​​​ഞ്ഞ് 140 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി. ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് താ​​​​ഴ്ന്നുതു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ 2016ൽ ​​​​ചൈ​​​​ന ഒ​​​​റ്റ​​​​ക്കു​​​​ട്ടി ന​​​​യം തി​​​​രു​​​​ത്തി ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ൾ എ​​​​ന്നാ​​​​ക്കി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നു​​​​ശേ​​​​ഷ​​​​വും ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്ക് ഉ​​​​യ​​​​രാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ​ദ​​​​ന്പ​​​​തി​​​​മാ​​​​ർ​​​​ക്ക് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ വ​​​​രെ ആ​​​​കാ​​​​മെ​​​​ന്ന് 2021ൽ​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി.

ജ​​​​ന​​​​സം​​​​ഖ്യ ഈ ​​​​നി​​​​ല​​​​യി​​​​ൽ താ​​​​ഴ്ന്നാ​​​​ൽ 2100 ആ​​​​കു​​​​ന്പോ​​​​ഴേ​​​​ക്കും ഇ​​​​പ്പോ​​​​ഴ​​​​ത്തേ​​​​തി​​​​ന്‍റെ പ​​​​കു​​​​തി ജ​​​​ന​​​​ങ്ങ​​​​ളേ ചൈ​​​​ന​​​​യി​​​​ലു​​​​ണ്ടാ​​​​കൂ എ​​​​ന്നാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ സിം​​​​ഗ​​​​പ്പൂ​​​​ർ, താ​​​​യ്‌​​​​വാ​​​​ൻ, ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ജ​​​​ന​​​​ന​​​​നി​​​​ര​​​​ക്കി​​​​ൽ വ​​​​ലി​​​​യ ഇ​​​​ടി​​​​വാ​​​​ണു​​​​ള്ള​​​​ത്.

Latest News

Corehub Up