Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bite

താ​മ​ര​ശേ​രി​യി​ൽ‌ ര​ണ്ട് പേ​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ല്‍ ര​ണ്ട് പേ​ര്‍​ക്ക് പാ​മ്പ് ക​ടി​യേ​റ്റു. പ​ത്ത് വ​യ​സു​ള്ള കു​ട്ടി​യും സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വാ​വു​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

കോ​ര​ങ്ങാ​ട് സ്വ​ദേ​ശി യൂ​സ​ഫി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് റ​യാ​നും ത​ച്ചം​പൊ​യി​ല്‍ ചാ​ല​ക്ക​ര​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന കൊ​യി​ലാ​ണ്ടി ന​ടേ​രി സ്വ​ദേ​ശി ചാ​മ​വ​ള​പ്പി​ല്‍ ഷെ​മീ​ദി(21)​നു​മാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് വ​യ​ലി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ റ​യാ​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ താ​മ​ര​ശേ​രി-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ല്‍ കാ​രാ​ടി​യി​ല്‍ വെ​ച്ചാ​ണ് ഷെ​മീ​ദി​ന് ക​ടി​യേ​റ്റ​ത്. ക​ടി​ച്ച​ത് ഏ​ത് ഇ​ന​ത്തി​ല്‍​പ്പെ​ട്ട പാ​മ്പാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം യു​വാ​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

ചെ​റാ​യി​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക്ക് പാ​മ്പ് ക​ടി​യേ​റ്റു

കൊ​ച്ചി: എ​റ​ണാ​കു​ളം ചെ​റാ​യി​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക്ക് പാ​മ്പ് ക​ടി​യേ​റ്റു. കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി ശ​ർ​മി​ള​യെ​യാ​ണ് പാ​ന്പ് ചെ​റാ​യി​യി​ലെ റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു.

കാ​ലി​ന്‍റെ വി​ര​ലി​നാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്. പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശ​ർ​മി​ള​യെ തു​ട​ർ ചി​കി​ത്സ​ക്കാ​യി മാ​ഞ്ഞ​ലി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ഏ​ത് പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

കൊ​ല്ല​ത്തും ഒ​രാ​ൾ​ക്ക് പാ​മ്പ് ക​ടി​യേ​റ്റു. രാ​മ​ൻ​കു​ള​ങ്ങ​ര സ്വ​ദേ​ശി സു​ദേ​വ​നാ​ണ് രാ​വി​ലെ പാ​മ്പു​ക​ടി​യേ​റ്റ​ത്. പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന ജോ​ലി​ക്കി​ടെ​യാ​ണ് കാ​ലി​ൽ പാ​മ്പ് ക​ടി​ച്ച​ത്.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം എ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും.

Kerala

പാ​മ്പു​ക​ടി​യേ​റ്റു​ള്ള മ​ര​ണം; ഡി​എം​ഒ​മാ​രു​ടെ യോ​ഗം വി​ളി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പാ​മ്പു​ക​ടി​യേ​റ്റു​ള്ള മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സി​ന്‍റെ യോ​ഗം വി​ളി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ആ​ണ് ഡി​എം​ഒ​മാ​രു​ടെ യോ​ഗം വി​ളി​ച്ച​ത്.

ക്യാ​ഷ്വാ​ലി​റ്റി​യി​ല്‍ എ​ത്തു​ന്ന കേ​സു​ക​ളി​ല്‍ പാ​മ്പ് ക​ടി​ക്കു​ള്ള സാ​ധ്യ​ത കൂ​ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മൂ​ന്ന് പേ​ര്‍ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. മൂ​ന്ന് മ​ര​ണ​ങ്ങ​ളി​ലും പാ​മ്പു​ക​ടി സാ​ധ്യ​ത ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ല. രോ​ഗി​ക​ള്‍ മ​രി​ച്ച ശേ​ഷ​മാ​ണ് പാ​മ്പു​ക​ടി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, തൃ​ശൂ​ര്‍ കോ​ടാ​ലി​യി​ല്‍ പാ​മ്പു​ക​ടി​യേ​റ്റ് എ​ട്ടു​വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ച വീ​ട്ടി​ല്‍ വീ​ണ്ടും പാ​മ്പി​നെ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് അ​ഞ്ചാ​മ​ത്തെ പാ​മ്പി​നെ വീ​ട്ടി​നു​ള്ളി​ലെ ശു​ചി​മു​റി​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച മാ​ത്രം ര​ണ്ടു പാ​മ്പു​ക​ളെ വ​നം വ​കു​പ്പ് പി​ടി​കൂ​ടി. പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ച എ​ട്ടു​വ​യ​സ്സു​കാ​ര​ന്‍ ആ​ള്‍​ജോ​യും സ​ഹോ​ദ​ര​ന്‍ അ​നോ​ഷും ഉ​റ​ങ്ങി​യി​രു​ന്ന മു​റി​യു​ടെ സ​മീ​പ​ത്തെ ശു​ചി​മു​റി​യി​ല്‍ ആ​യി​രു​ന്നു പാ​മ്പ് ഉ​ണ്ടാ​യി​രു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് ദി​വ​സ​ങ്ങ​ളാ​യി വ​നം വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്. തു​ട​ര്‍​ച്ച​യാ​യി പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വ​നം വ​കു​പ്പും സ​ര്‍​പ്പ ടീ​മും രാ​വി​ലെ വീ​ട്ടി​ലെ​ത്തി ശു​ചി​മു​റി​യു​ടെ ത​റ​യും വീ​ടി​ന് പു​റ​ത്തെ ത​റ​യു​ടെ ഭാ​ഗ​ങ്ങ​ളും പൊ​ളി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.

National

ഇ​ന്‍​ഷു​റ​ന്‍​സ് തു​ക ല​ഭി​ക്കാ​ൻ പി​താ​വി​നെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ന്നു; മ​ക്ക​ൾ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ഇ​ന്‍​ഷു​റ​ന്‍​സ് തു​ക ല​ഭി​ക്കു​ന്ന​തി​നാ​യി മ​ക്ക​ള്‍ പി​താ​വി​നെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ലാ​ണ് സം​ഭ​വം.

സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലെ ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റാ​യ ഇ.​പി. ഗ​ണേ​ശ(56)​നെ ഒ​ക്ടോ​ബ​റി​ല്‍ പൊ​ത്താ​തു​ര്‍​പേ​ട്ട ഗ്രാ​മ​ത്തി​ലെ ത​ന്‍റെ വ​സ​തി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്ന് ആ​ദ്യം ക​രു​തി​യ കേ​സാ​ണ് പി​ന്നീ​ട് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

ഉ​റ​ക്ക​ത്തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച​താ​യാ​ണ് കു​ടും​ബം നാ​ട്ടു​കാ​രോ​ടും ബ​ന്ധു​ക്ക​ളോ​ടും പ​റ​ഞ്ഞ​ത്. അ​പ​ക​ട മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കി പോ​ലീ​സ് ആ​ദ്യം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ഒ​രു ഇ​ന്‍​ഷു​റ​ന്‍​സ് ക​മ്പ​നി സം​ശ​യാ​സ്പ​ദ​മാ​യ ചി​ല കാ​ര്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് എ​സ്ഐ​ടി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യു​ക​യും ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ പൊ​ത്താ​തു​ര്‍​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ മോ​ഹ​ന്‍ രാ​ജ്(26), ഹ​രി​ഹ​ര​ന്‍(27) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗ​ണേ​ശ​ന്‍റെ പേ​രി​ല്‍ മൂ​ന്ന് കോ​ടി രൂ​പ​യു​ടെ ഇ​ന്‍​ഷു​റ​ന്‍​സ് പോ​ളി​സി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന​ത്തെ​ക്കാ​ള്‍ വ​ലി​യ തു​ക പ്രീ​മി​യ​മാ​യി അ​ട​യ്ക്കു​ന്ന പോ​ളി​സി​ക​ളാ​യി​രു​ന്നു ഇ​വ​യെ​ല്ലാം. ഇ​ത് ക​മ്പ​നി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.

പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​നാ​യി വ​ലി​യ ആ​സൂ​ത്ര​ണ​മാ​ണ് മ​ക്ക​ള്‍ ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. വി​ഷ പാ​മ്പു​ക​ളെ വാ​ങ്ങാ​ന്‍ സ​ഹാ​യി​ച്ച കൂ​ട്ടാ​ളി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി.

മ​ര​ണ​ത്തി​ന് ഏ​ക​ദേ​ശം ഒ​രാ​ഴ്ച മു​മ്പ് ഒ​രു മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ കൊ​ണ്ട് പി​താ​വി​ന്‍റെ കാ​ലി​ല്‍ ക​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മാ​ര​ക​മ​ല്ലാ​ത്ത​തി​നാ​ല്‍ പ​ദ്ധ​തി പ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നീ​ട് വ​ള​രെ വി​ഷ​മു​ള്ള ഒ​രു ക്രെ​യ്റ്റ് പാ​മ്പി​നെ(​മ​ഞ്ഞ​വ​ര​യ​ൻ) കൊ​ണ്ട് ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ശ​യം ഉ​ണ്ടാ​വാ​തി​രി​ക്കാ​നാ​യി പാ​മ്പി​നെ വീ​ടി​നു​ള്ളി​ല്‍ വ​ച്ച് കൊ​ല്ലു​ക​യും ചെ​യ്തു. ആ​റ് പേ​രെ​യാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

ഇ​ടു​ക്കി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ നാ​യ ക​ടി​ച്ചു

ഇ​ടു​ക്കി: ബൈ​സ​ൺ​വാ​ലി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ നാ​യ ക​ടി​ച്ചു. ഇ​ടു​ക്കി ബൈ​സ​ൺ​വാ​ലി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ആ​ണ് സം​ഭ​വം.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജാ​ൻ​സി ബി​ജു​വി​നാ​ണ് ക​ടി​യേ​റ്റ​ത്. വോ​ട്ട് തേ​ടി​യെ​ത്തി​യ വീ​ട്ടി​ലെ നാ​യ​യാ​ണ് ക​ടി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ്ര​ചാ​ര​ണ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു. വോ​ട്ട് തേ​ടി പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വീ​ട്ടി​ൽ ക​യ​റി​യ​പ്പോ​ൾ നാ​യ കെ​ട്ട​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടി​ൽ ഇ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ളു​ക​ളെ ക​ണ്ട​പ്പോ​ൾ നാ​യ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജാ​ൻ​സി​യ്ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ ഓ​ടി. ജാ​ൻ​സി ഓ​ടി​യെ​ങ്കി​ലും നാ​യ പി​ന്നാ​ലെ​യെ​ത്തി ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Kerala

കോ​ട്ട​യ​ത്ത് നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

കോ​ട്ട​യം: പാ​ണം​പ​ടി​യി​ൽ ആ​റ്റി​ൽ തു​ണി ക​ഴു​കു​ന്ന​തി​നി​ടെ നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. പാ​ണം​പ​ടി ക​ല​യം​കേ​രി​ൽ നി​സാ​നി(53) ആ​ണ് മ​രി​ച്ച​ത്.

നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പി​ന്നീ​ട്വീ​ട്ടി​ലെ​ത്തി​യ ശേ​ഷം കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​ന് ശേ​ഷ​മേ മ​ര​ണ​കാ​ര​ണം
എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​കൂ​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Latest News

Corehub Up