x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ട്ട് പേ​ർ​ക്ക് പാ​മ്പ് ​ക​ടി​യേ​റ്റു


Published: April 28, 2026 08:05 PM IST | Updated: April 28, 2026 08:05 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പാ​മ്പു​ഭീ​തി ഒ​ഴി​യു​ന്നി​ല്ല. ഇ​ന്ന് എ​ട്ട് പേ​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​ണ് കാ​സ​ർ​ഗോ​ഡ് എ​ളേ​രി​ത്ത​ട്ടി​ൽ നാ​ല​ര​വ​യ​സു​കാ​രി ഋ​തു ച​ന്ദ്ര​യ്ക്ക് മൂ​ർ​ഖ​ൻ പാ​മ്പി​ന്റെ ക​ടി​യേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച പാ​മ്പു​ക​ടി​യേ​റ്റ ക​ണ്ണൂ​ർ പ​ട്ടു​വം സ്വ​ദേ​ശി ന​മ്പ്രോ​ൻ നാ​രാ​യ​ണി​യു​ടെ ആ​രോ​ഗ്യ​നി​ല​യും ഗു​രു​ത​ര​മാ​ണ്. ഇ​രു​വ​രും ക​ണ്ണൂ​ർ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ,തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ട​ങ്ങ​ളി​ൽ നാ​ല് പേ​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കോ​ട്ട​യം രാ​മ​പു​ര​ത്ത് വീ​ട്ട​മ്മ​യ്ക്ക് പാ​മ്പു​ക​ടി​യേ​റ്റി​രു​ന്നു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​യി​ല്ല. ക​ണ്ണൂ​രി​ൽ പ​ട്ടു​വം മാ​ധ​വ​ന​ഗ​റി​ൽ വീ​ടി​ന​ക​ത്ത് ക​ണ്ടെ​ത്തി​യ മൂ​ർ​ഖ​നെ പി​ന്നീ​ട് പി​ടി​കൂ​ടി. പ​യ്യ​ന്നൂ​രി​ലെ അ​ര​വ​ഞ്ചാ​ലി​ൽ വീ​ട്ടു​വ​ള​പ്പി​ലെ വി​റ​കു​പു​ര​യി​ൽ നി​ന്നും മൂ​ർ​ഖ​നെ പി​ടി​കൂ​ടി.

Tags : snake bite people kerala hospitalised

Recent News

Corehub Up