Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bites

Family Health

കൊ​തു​ക് പ​ര​ത്തു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ

ചി​ക്ക​ൻ​ഗു​നി​യ

ഈ​ഡി​സ് ഇ​ജി​പ്തി വ​ർ​ഗത്തി​ൽ പെ​ടു​ന്ന കൊ​തു​കു​ക​ളാ​ണ് ചി​ക്ക​ൻ​ഗു​നി​യ പ​ര​ത്തു​ന്ന​ത്. കു​ട്ടി​ക​ളി​ലും പ്രാ​യ​മാ​യ​വ​രി​ലും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രി​ലു​മാ​ണ് കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്ന​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

പ​നി ശ​ക്ത​മാ​യ സ​ന്ധി​വേ​ദ​ന, സ​ന്ധി​ക​ളി​ൽ വീ​ക്കം, ശ​രീ​ര​ത്തി​ൽ ചു​വ​ന്ന പാ​ടു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

ഡെ​ങ്കി​പ്പ​നി

ഒ​രു വ​ർ​ഷ​ത്തി​ൽ ഏ​ക​ദേ​ശം 39 കോ​ടി മ​നു​ഷ്യ​ർ​ക്ക് ഈ ​രോ​ഗം ഉ​ണ്ടാ​കു​ന്നു എ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. ഈ​ഡി​സ് ഈ​ജി​പ്‌​തി, അ​ൽ​ബോ​പി​ക്റ്റ​സ് എ​ന്നി​നം പെ​ൺ കൊ​തു​കു​ക​ൾ ആ​ണ് ഡെ​ങ്കി വൈ​റ​സ് പ​ര​ത്തു​ന്ന​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

ക​ടു​ത്ത പ​നി, ത​ല​വേ​ദ​ന, പേ​ശി​യി​ലും സ​ന്ധി​യി​ല​യും വേ​ദ​ന. പ​നി ശ​ക്ത​മാ​കു​മ്പോ​ൾ ര​ക്ത​ത്തി​ലെ പ്ലേ​റ്റ്‌ലെ​റ്റു​ക​ളു​ടെ എ​ണ്ണം കു​റയുന്നു.വാ​യ, മൂ​ക്ക്, കു​ട​ൽ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ന്നു.

ജ​പ്പാ​ൻ​ജ്വ​രം

വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ളാ​യ ക​ന്നു​കാ​ലി​ക​ൾ, പ​ന്നി കൊ​ക്ക് വ​ർ​ഗത്തി​ൽപ്പെട്ട പ​ക്ഷി​ക​ൾ, വ​വ്വാ​ൽ തു​ട​ങ്ങി​യ​വ​യി​ൽ ഈ ​രോ​ഗാ​ണു​ക്ക​ൾ ദീ​ർ​ഘ​മാ​യി ക​ഴി​യാ​റു​ണ്ട്. ക്യൂ​ല​ക്സ് കൊ​തു​കു​ക​ളാ​ണ് ജ​പ്പാ​ൻ​ജ്വ​രം പ​ര​ത്തു​ന്ന​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

ശ​ക്ത​മാ​യ പ​നി, വി​റ​യ​ൽ, ത​ല​വേ​ദ​ന, ക്ഷീ​ണം, ഓ​ക്കാ​ന​വും ച​ർ​ദി​യും, ഓ​ർമ​ക്കു​റ​വ്, മാ​ന​സി​ക​വി​ഭ്രാ​ന്തി, ബോ​ധ​ക്ഷ​യം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ഈ ​രോ​ഗം മൂ​ർ​ച്ഛിച്ചാ​ൽ മ​സ്തി​ഷ്ക​ത്തെ ബാ​ധി​ക്കു​ന്നു. ത​ന്മൂ​ലം മ​ര​ണം സം​ഭ​വി​ക്കാം.

മ​ന്ത്

വു​ചി​റി​യ ബാ​ങ്ക്രോ​ഫ്റ്റി എ​ന്ന വി​ര കൊ​തു​ക് ക​ടി​യി​ലൂ​ടെ ശ​രീ​ര​ത്തി​ൽ എ​ത്തു​ക​യും ശ​രീ​ര​ത്തി​ലെ ദ്രാ​വ​ക​ത്തി​ന്‍റെ ഒ​ഴു​ക്കി​ന് ത​ട​സമാ വു​ക​യും അ​വ കെ​ട്ടി​ക്കി​ട​ക്കു​ക​യും ചെ​യ്യു​ന്നു.

മ​ല​മ്പ​നി

ആ​ൺ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന അ​ന​ഫി​ലി​സ് കൊ​തു​കു​ക​ളാ​ണ് മ​ല​മ്പ​നി പ​ര​ത്തു​ന്ന​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

ത​ല​വേ​ദ​ന, പ​നി, വി​റ​യ​ൻ സ​ന്ധി​വേ​ദ​ന, ച​ർ​ദ്ദി,വി​ള​ർ​ച്ച മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട ല​ക്ഷ​ണ​ങ്ങ​ൾ.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​നി​ത്യ എ.​കെ.
സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഗ​വ​ൺമെന്‍റ് ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ, കോ​യൊ​ങ്ക​ര, കാ​സ​ർ​ഗോ​ഡ്.

National

കു​ടും​ബ​വ​ഴ​ക്ക്; ഭാ​ര്യ​യു​ടെ മൂ​ക്കും ക​വി​ളും ക​ടി​ച്ചെ​ടു​ത്ത് യു​വാ​വ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​മി​ർ​പൂ​രി​ൽ കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യു​ടെ മൂ​ക്കും ക​വി​ളും ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച് ഭ​ർ​ത്താ​വ്. പാ​ന ഫൂ​ൽ എ​ന്ന യു​വ​തി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​ണ്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഫൂ​ലി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഉ​ട​ൻ​പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up