ഹരിപ്പാട്: ചിങ്ങോലിയിൽ സെൻസസ് വിവരശേഖരണത്തിനെത്തിയ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു. കാർത്തികപ്പള്ളി ഗവ. യുപി സ്കൂൾ അധ്യാപികയായ തൃക്കുന്നപ്പുഴ കൊല്ലംപറമ്പിൽ അജിതക്കാണ് (45)കടിയേറ്റത്.
ഇന്നലെ മൂന്നോടെ ചിങ്ങോലി ഒന്നാം വാർഡ് കാവിൽപ്പടിക്കൽ ക്ഷേത്രത്തിന് പടിഞ്ഞാറ് വശമുള്ള വീട്ടിലായിരുന്നു സംഭവം. കാലിനു കടിയേറ്റ അജിതയെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.