x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നു പേ​ര്‍​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു


Published: June 13, 2026 04:02 AM IST | Updated: June 13, 2026 04:02 AM IST

ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ശേ​രി​യി​ല്‍ തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റ​ത് മൂ​ന്ന് പേ​ര്‍​ക്ക്. തു​ട​ര്‍​ന്നു പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പേ​വി​ഷ ബാ​ധ​യു​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ മൂ​ന്നു​പേ​ര്‍​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പെ​ടു​ത്തു. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ 19-ാം വാ​ര്‍​ഡി​ല്‍​പെ​ടു​ന്ന ത​ത്ത​പ്പ​ള്ളി​യി​ലാ​ണ് ഇ​ന്ന​ലെ​യും അ​തി​ന് ത​ലേ​ദി​വ​സ​വു​മാ​യി നാ​യ ഒ​രു സ്ത്രീ ​ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രെ ക​ടി​ച്ച​ത്.

ഇ​തേ നാ​യ മ​റ്റു നാ​യ​ക​ളെ​യും ക​ടി​ച്ച​തോ​ടെ​യാ​ണ് വാ​ര്‍​ഡ് അം​ഗം നോ​ബി മു​ണ്ട​യ്ക്ക​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​യ​യെ പി​ടി​കൂ​ടി തി​രു​വ​ല്ല​യി​ലെ ലാ​ബി​ലെ​ത്തി​ച്ചു പ​രി​ശോ​ധി​ച്ച​ത്. തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ജോ​ര്‍​ജും നോ​ബി മു​ണ്ട​യ്ക്ക​നും ഇ​ട​പെ​ട്ട് ഇ​ന്ന് ര​ണ്ട്, 10, 19 വാ​ര്‍​ഡു​ക​ളു​ടെ വെ​ള്ളാ​ശേ​രി​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും വ​രു​ന്ന​ഭാ​ഗ​ത്ത് തെ​രു​വ് നാ​യ്ക്ക​ള്‍​ക്കാ​യി വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്താ​ന്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.

Tags : bitten by a dog Nattuvishesham District News

Recent News

Corehub Up