x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ണ്ടി​ക്കാ​ട് എം​ഡി​എം​എ കേ​സ്: പ്ര​തി​കളെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

വെബ് ഡെസ്ക്
Published: July 23, 2026 03:37 AM IST | Updated: July 23, 2026 03:37 AM IST

പ്രതീകാത്മക ചിത്രം

പേ​രാ​മ്പ്ര: പാ​ണ്ടി​ക്കോ​ട് എം​ഡി​എം​എ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി.

വ​ട​ക​ര എ​ന്‍​ഡി​പി​എ​സ് കോ​ട​തി​യാ​ണ് പ്ര​തി​ക​ളെ അ​ഞ്ചു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച പ്ര​തി​ക​ളെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി.

കു​റ്റ്യാ​ടി അ​ടു​ക്ക​ത്ത് കോ​വു​മ്മ​ല്‍ അ​ഫ്രീ​ദ് (23), പേ​രാ​മ്പ്ര പു​റ്റം​പൊ​യി​ല്‍ വ​ട​ക്കേ പ​റ​മ്പി​ല്‍ ഷം​സീ​ര്‍ (29), പാ​ല​ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര സ്വ​ദേ​ശി​നി റി​ന്‍​ഷ ഫാ​ത്തി​മ (22), കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്വ​ദേ​ശി​നി സം​ഗീ​ത (22) എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്.

ഇ​വ​രെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ര്‍​ന്ന് പ്ര​തി​ക​ളെ പേ​രാ​മ്പ്ര​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

കേ​സി​ലു​ള്‍​പ്പെ​ട്ട മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ പ​ത​നാ​റു​കാ​രി​യെ കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട്കു​ന്ന് ജു​വൈ​ന​ല്‍ ഹോം​മി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഈ ​മാ​സം ര​ണ്ടി​നാ​ണ് പോ​ലീ​സ് ല​ഹ​രി​വേ​ട്ട ന​ട​ത്തി​യ​ത്. പേ​രാ​മ്പ്ര പാ​ണ്ടി​ക്കോ​ട് വ​ച്ച് പ്ര​തി​ക​ളി​ല്‍ നി​ന്ന് 2.157 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

നാ​ട്ടു​കാ​രു​മാ​യും പോ​ലീ​സു​മാ​യും പ്ര​തി​ക​ള്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കി​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കും പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

 

Tags : police custody NattuVishasham DistrictNews

Recent News

Corehub Up