Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bjp Kerala

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം; ആ​ർ. ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ മു​ൻ ഡി​ജി​പി​യും ബി​ജെ​പി നേ​താ​വു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യ്ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. പു​ന​ലൂ​ർ പൊ​ലി​സാ​ണ് കേ​സ് എ​ടു​ത്ത​ത്. ക​ലാ​പം സൃ​ഷ്ടി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ മ​നഃ​പൂ​ർ​വം പ്ര​കോ​പ​നം സൃ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 192-ാം വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

രാ​ഹു​ൽ ഗാ​ന്ധി ഡ​ൽ​ഹി​യി​ൽ കാ​ണി​ക്കു​ന്ന​ത് മ​യ​ക്കു​മ​രു​ന്ന് അ​മി​ത​മാ​യി ഉ​ള്ളി​ൽ​ച്ചെ​ല്ലു​മ്പോ​ഴു​ണ്ടാ​കു​ന്ന വെ​പ്രാ​ള​വും താ​ണ്ഡ​വ​വു​മാ​ണെ​ന്നാ​യി​രു​ന്നു ശ്രീ​ലേ​ഖ​യു​ടെ പ​രാ​മ​ർ​ശം. പു​ന​ലൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ബി​ജെ​പി പ്ര​തി​ഷേ​ധ ജ​ന​സ​ഭ​യി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശം.

കു​റ്റം തെ​ളി​ഞ്ഞാ​ൽ ഒ​രു വ​ർ​ഷം വ​രെ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. ശ്രീ​ലേ​ഖ​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ത​ട്ടി​പ്പി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണം; പൊ​ട്ടി​ത്തെ​റി​ച്ച് വി. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷി​നും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​നു​മെ​തി​രെ യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

കു​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് വി. ​മു​ര​ളീ​ധ​ര​ൻ ഉ​ന്ന​യി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി പാ​ർ​ട്ടി സം​സ്ഥാ​ന ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചു ത​ന്നെ​യാ​ണ് ഇ​തു​വ​രെ​യും ഫ​ണ്ടു കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. അ​പ്പോ​ഴൊ​ന്നും ഉ​ണ്ടാ​കാ​ത്ത ഫ​ണ്ടു തി​രി​മ​റി​യാ​ണ് ഇ​പ്പോ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി ത​ല​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ചു​മ​ത​ല​ക്കാ​ര​നാ​യ എ​സ്.​സു​രേ​ഷി​നെ​തി​രെ ഉ​ചി​ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ശ​ക്ത​മാ​യ ആ​വ​ശ്യ​മു​യ​ർ​ന്നു.

വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​ത്വം ന​ന്നാ​യി പ​ണി​യെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ൽ ജ​യി​ക്കു​മാ​യി​രു​ന്നു​വെ​ന്നു സ്ഥാ​നാ​ർ​ഥി കൂ​ടി​യാ​യി​രു​ന്ന ആ​ർ.​ശ്രീ​ലേ​ഖ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക​മാ​യി നേ​തൃ​ത്വം ന​ൽ​കേ​ണ്ട​വ​ർ ക​ഴ​ക്കൂ​ട്ട​ത്തും നേ​മ​ത്തും പ്ര​വ​ർ​ത്തി​ക്കാ​ൻ പോ​യി. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തെ ദോ​ഷ​മാ​യി ബാ​ധി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സോ​മ​നെ​തി​രെ​യും ശ്രീ​ലേ​ഖ ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ത്തി.

ഈ ​രീ​തി​യി​ലാ​ണു മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ങ്കി​ൽ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ലും പ​രാ​ജ​യ​മാ​യി​രി​ക്കും സം​ഭ​വി​ക്കു​ക​. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ണ്ടു വി​വാ​ദ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഇ​നി വൈ​കി​ക്കൂ​ടെ​ന്നും ശ്രീ​ലേ​ഖ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​നും ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

Kerala

ത​ന്ത്രി​യെ പ​ഴി​ചാ​രി മ​ന്ത്രി​മാ​രെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മം: സ​ന്ദീ​പ് വാ​ച​സ്പ​തി

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ത​ന്ത്രി രാ​ജീ​വ് ക​ണ്ഠ​ര​രെ പ​ഴി​ചാ​രി മു​ൻ ദേ​വ​സ്വം മ​ന്ത്രി​മാ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി ആ​ല​പ്പു​ഴ സൗ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് വാ​ച​സ്പ​തി. ത​ന്ത്രി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ന്ത്രി​യു​ടെ അ​റ​സ്റ്റ് തി​ടു​ക്ക​പ്പെ​ട്ടാ​ണെ​ന്ന​തി​ൽ ബി​ജെ​പി​ക്ക് സം​ശ​യ​മു​ണ്ട്. സ്വ​ർ​ണ​ക്കൊ​ള്ള ന​ട​ന്ന കാ​ല​യ​ള​വി​ൽ ദേ​വ​സ്വം വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത മ​ന്ത്രി​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, വി.​എ​ൻ. വാ​സ​വ​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കും ഹൈ​ക്കോ​ട​തി നി​യ​മി​ച്ച ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ​ക്കും ഇ​ല്ലാ​ത്ത എ​ന്ത് ബാ​ധ്യ​ത​യാ​ണ് ത​ന്ത്രി​ക്കു​ള്ള​തെ​ന്ന് സ​ന്ദീ​പ് ചോ​ദി​ച്ചു.

സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട മ​ന്ത്രി​മാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഒ​ഴി​വാ​ക്കി ത​ന്ത്രി​ക്കെ​തി​രെ മാ​ത്രം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് സം​ശ​യാ​സ്പ​ദ​മാ​ണ്. കേ​സ് നി​യ​മ​വ​ഴി​ക്ക് നീ​ങ്ങു​മ്പോ​ഴും പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​ൻ ത​ന്ത്രി​യെ ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബി. അ​ഭി​ലാ​ഷ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് കാ​ര​യ്ക്കാ​ട്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് മു​ള​ക്കു​ഴ എ​ന്നി​വ​രും സ​ന്ദീ​പ് വാ​ച​സ്പ​തി​ക്കൊ​പ്പം ത​ന്ത്രി​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു.

Kerala

മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കു ബി​ജെ​പി മാ​ർ​ച്ച്; സം​ഘ​ർ​ഷം

ചി​​​റ്റൂ​​​ർ: കൊ​​​ല്ല​​​ത്തു സ്കൂ​​​ൾ​​​വി​​​ദ്യാ​​​ർ​​​ഥി ഷോ​​​ക്കേ​​​റ്റു​​​മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ വൈ​​​ദ്യു​​​തി മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി ഈ​​​സ്റ്റ് ജി​​​ല്ലാ ക​​​മ്മി​​​റ്റി മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ചി​​​ൽ സം​​​ഘ​​​ർ​​​ഷം. ബാ​​​രി​​​ക്കേ​​​ഡ് മ​​​റി​​​ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ആ​​​ദ്യം പോ​​​ലീ​​​സ് ത​​​ട​​​ഞ്ഞു.

പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ബാ​​​രി​​​ക്കേ​​​ഡി​​​നു മു​​​ക​​​ളി​​​ൽ ക​​​യ​​​റി​​​നി​​​ന്നു മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ച​​​തോ​​​ടെ പോ​​​ലീ​​​സ് ജ​​​ല​​​പീ​​​ര​​​ങ്കി പ്ര​​​യോ​​​ഗി​​​ച്ചു. നാ​​​ലു ഘ​​​ട്ട​​​ങ്ങ​​​ളാ​​​യാ​​​ണ് ജ​​​ല​​​പീ​​​ര​​​ങ്കി പ്ര​​​യോ​​​ഗി​​​ച്ച​​​ത്.

ഇ​​​തി​​​നി​​​ടെ ബ​​​രി​​​ക്കേ​​​ഡ് മ​​​റി​​​ക​​​ട​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​നേ​​​രെ പോ​​​ലീ​​​സ് ലാ​​​ത്തി​​​വീ​​​ശി. അ​​​ഞ്ചു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തു നീ​​​ക്കി. ആ​​​റു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

തു​​​ട​​​ർ​​​ന്നു​​​ന​​​ട​​​ന്ന പൊ​​​തു​​​യോ​​​ഗം ബി​​​ജെ​​​പി ഈ​​​സ്റ്റ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ശാ​​​ന്ത് ശി​​​വ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ ഷോ​​​ക്കേ​​​റ്റു​​​ള്ള മ​​​ര​​​ണം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്പോ​​​ൺ​​​സേ​​​ഡ് കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്നും ഒ​​​ന്നാം​​​പ്ര​​​തി കെ​​​എ​​​സ്ഇ​​​ബി​​​യാ​​​ണെ​​​ന്നും പ്ര​​​ശാ​​​ന്ത് ശി​​​വ​​​ൻ പ​​​റ​​​ഞ്ഞു.

ഈ​​​സ്റ്റ് ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​കെ. ഓ​​​മ​​​ന​​​ക്കു​​​ട്ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ൻ. ഷ​​​ണ്മു​​​ഖ​​​ൻ സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു. ജി​​​ല്ലാ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ‌മ​​​ധു, ജി. ​​​പ്ര​​​ഭാ​​​ക​​​ര​​​ൻ, ടി. ​​​ബേ​​​ബി, കെ. ​​​ബി​​​ന്ദു, കെ. ​​​വേ​​​ണു, ഉ​​​ഷ ബാ​​​ല​​​ച​​​ന്ദ്ര​​​ൻ, ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി സു​​​മ​​​തി സു​​​രേ​​​ഷ്, മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ര​​​മേ​​​ശ്, എ.​​​കെ. മോ​​​ഹ​​​ൻ​​​ദാ​​​സ്, എം. ​​​ശ​​​ശി​​​കു​​​മാ​​​ർ, സു​​​ജി​​​ത്ത് നി​​​ർ​​​മ​​​ൽ, കു​​​മാ​​​ർ ഗി​​​രീ​​​ഷ്, ബാ​​​ബു ഷി​​​നു, വി​​​ചി​​​ത്ര​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up