Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blessed Virgin Mary

പ​ശ്ചി​മ​ബം​ഗാ​ളി​ൽ തി​രു​സ്വ​രൂ​പം ത​ക​ർ​ത്തു; വ്യാ​പ​ക പ്ര​തി​ഷേ​ധം

കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കും പ​​​​ള്ളി​​​​ക​​​​ൾ​​​​ക്കും​​​​ നേ​​​​രേ​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​ർ​​​​ക്ക​​​​ഥ​​​​യാ​​​​കു​​​​ന്നു. ഏ​​​​റ്റ​​​​വു​​​​മൊ​​​​ടു​​​​വി​​​​ൽ ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി സൗ​​​​ത്ത് 24 പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ റാ​​​​യ്ദി​​​​ഘി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള ഖാ​​​​രി ബ​​​​മു​​​​നേ​​​​ർ ച​​​​ക് ഗ്രാ​​​​മ​​​​ത്തി​​​​ൽ പ​​​​ള്ളി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യാ​​​​മാ​​​​താ​​​​വി​​​​ന്‍റെ തി​​​​രു​​​​സ്വ​​​​രൂ​​​​പം അ​​​​ടി​​​​ച്ചു​​​​ത​​​​ക​​​​ർ​​​​ത്തു. ഇ​​​​രു​​​​ട്ടി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ അ​​​​ജ്ഞാ​​​​ത​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ​​​​ള്ളി അ​​​​ധി​​​​കൃ​​​​ത​​​​ർ പൊ​​​​ലി​​​​സി​​​​നു പ​​​​രാ​​​​തി ന​​​​ൽ​​​​കു​​​​ക​​​​യും പൊ​​​​ലി​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​ക​​​​ളെ ഇ​​​​നി​​​​യും പി​​​​ടി​​​​കൂ​​​​ടി​​​​യി​​​​ട്ടി​​​​ല്ല. ക​​​​ഴി​​​​ഞ്ഞ മേ​​​​യ് മാ​​​​സ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന​​​​തു​​​​മു​​​​ത​​​​ൽ പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ളി​​​​ൽ പ​​​​ള്ളി​​​​ക​​​​ൾ​​​​ക്കും ക്രൈ​​​​സ്ത​​​​വ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും നേ​​​​രേ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യ പ്രാ​​​​ർ​​​​ഥ​​​​നാ​​​​യോ​​​​ഗ​​​​ങ്ങ​​​​ൾ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന തെ​​​​റ്റാ​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും ക​​​​ഴി​​​​ഞ്ഞ​​​​ ദി​​​​വ​​​​സം കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യി​​​​ലെ റാ​​​​ണി റാ​​​​ഷ്മോ​​​​ണി അ​​​​വ​​​​ന്യൂ​​​​വി​​​​ൽ വ​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധ പ്രാ​​​​ർ​​​​ഥ​​​​നാ​​​​റാ​​​​ലി ന​​​​ട​​​​ന്നി​​​​രു​​​​ന്നു. വി​​​​വി​​​​ധ ക്രൈ​​​​സ്ത​​​​വ​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന റാ​​​​ലി​​​​യി​​​​ൽ 12,000 പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

റാ​​​​ലി​​​​യി​​​​ൽ പ്ര​​​​സം​​​​ഗി​​​​ച്ച കോ​​​​ൽ​​​​ക്ക​​​​ത്ത ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​ഏ​​​​ലി​​​​യ​​​​സ് ഫ്രാ​​​​ങ്ക്, സ​​​​ഭ​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ഐ​​​​ക്യ​​​​ത്തി​ന്‍റെ​യും പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളെ പ്രാ​​​​ർ​​​​ഥ​​​​ന​​​​യോ​​​​ടെ​​​​യും ക്ഷ​​​​മ​​​​യോ​​​​ടെ​​​​യും നേ​​​​രി​​​​ടേ​​​​ണ്ട​​​​തി​​​​ന്‍റെയും ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​ ഊ​​​​ന്നി​​​​പ്പ​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞു​​​​പോ​​​​യ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​മ്മു​​​​ടെ വി​​​​ശ്വാ​​​​സം പ​​​​ല​​​​വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഈ ​​​​ദു​​​​ഷ്‌​​​​ക​​​​ര​​​​മാ​​​​യ സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ൽ നാം ​​​​പ​​​​ര​​​​സ്പ​​​​ര ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക മാ​​​​ത്ര​​​​മ​​​​ല്ല, പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യും പ്രാ​​​​ർ​​​​ഥി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ബം​​​​ഗി​​​​യ ക്രൈ​​​​സ്ത​​​​വ പ​​​​രി​​​​ഷ​​​​ത്തി​​​​ന്‍റെ (ബി​​​​സി​​​​പി) നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണു പ്ര​​​​തി​​​​ഷേ​​​​ധ​​​​പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു മാ​​​​സ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ 48 ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ബി​​​​സി​​​​പി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ ഹെ​​​​റോ​​​​ദ് മു​​​​ല്ലി​​​​ക്ക് വ്യ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ന്നാ​​​​ൽ യ​​​​ഥാ​​​​ർ​​​​ഥ ക​​​​ണ​​​​ക്കു​​​​ക​​​​ൾ ഇ​​​​തി​​​​ലും കൂ​​​​ടു​​​​ത​​​​ലാ​​​​യി​​​​രി​​​​ക്കാ​​​​മെ​​​​ന്നും 16 കേ​​​​സു​​​​ക​​​​ളി​​​​ൽ പൊ​​​​ലി​​​​സ് പ​​​​രാ​​​​തി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ൻ പോ​​​​ലും ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

Latest News

Corehub Up