x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വിത്തിരു​നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: September 12, 2026 12:31 AM IST | Updated: September 12, 2026 12:31 AM IST

ക​ള​ത്തൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ ദൈ​വ​മാ​താ​വി​ന്‍റെ പി​റ​വിത്തിരു​നാ​ളി​ന് വി​കാ​രി ഫാ. ​ഡോ. സൈ​റ​സ് വേ​ലം​പ​റ​മ്പി​ല്‍ കൊടി​യേ​റ്റു​ന്നു. ഫാ.​ ജോ​ണ്‍​സ് ചു​ക്ക​നാ​നി​ക്ക​ല്‍ സ​മീ​പം.

ക​ടു​ത്തു​രു​ത്തി: ക​ള​ത്തൂ​ര്‍ സെന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​ക​ാമ​റി​യ​ത്തി​ന്‍റെ പി​റ​വിത്തി​രു​നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ഡോ. സൈ​റ​സ് വേ​ലം​പ​റ​മ്പി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. എ​ട്ട് നോ​മ്പോ​ടെ ഒ​ന്നി​ന് ആ​രം​ഭി​ച്ച ദൈ​വ മാ​താ​വി​ന്‍റെ ജ​ന​ന​ത്തിരു​നാ​ള്‍ 13ന് ​സ​മാ​പി​ക്കും. ഇ​ന്ന് രാ​വി​ലെ 6.10ന് ​തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി പ്ര​തി​ഷ്ഠി​ക്കും.

6.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം 4.30ന് ​പാ​ട്ടു​കു​ര്‍​ബാ​ന, സ​ന്ദേ​ശം-​ഫാ.​ ജോ​സ​ഫ് നെ​ടു​നി​ലം, 6.45ന് ​പ്ര​ദക്ഷിണം, 7.45ന് ​ല​ദീ​ഞ്ഞ്-​വി​ശു​ദ്ധ റീ​ത്ത ക​പ്പേ​ള​യി​ല്‍, 8.45ന് ​പ​ള്ളി​യി​ല്‍ സ​മാ​പ​നാ​ശീ​ര്‍​വാ​ദം.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.30നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന, പ​ത്തി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന, സ​ന്ദേ​ശം-​ഫാ.​ ഡി​നി​ല്‍ പു​ല്ലാ​ട്ട് വി​സി, തു​ട​ര്‍​ന്ന് പ്രദക്ഷിണം.

Tags : District News Nattuvishesham The flag-hoisting ceremony Feast Blessed Virgin Mary

Recent News

Corehub Up